24.6 C
Kottayam
Sunday, June 7, 2026

എന്താടാ ട്രോളന്മാരെ എന്നെ അവോയ്ഡ് ചെയ്യുകയാണോ, വല്ലാണ്ട് മിസ് ചെയ്യുന്നു; ട്രോളുകൾ ഏറ്റുവാങ്ങാൻ വെമ്പുന്ന പേര്‍ളി മാണിയുടെ രോദനം; ട്രോളന്മാരെ പോലും നാണിപ്പിക്കും!

Must read

കൊച്ചി:ടെലിവിഷന്‍ അവതാരകയും നടിയുമായ പേര്‍ളി മാണി സോഷ്യൽ മീഡിയ താരമാണ് . ബിഗ് ബോസ് ഷോയിലൂടെയാണ് പേളി മലയാളികളുടെ പ്രിയങ്കരിയാകുന്നത്. പിന്നീട് അവിടുന്നിങ്ങോട്ട് ഒട്ടനവധി റിയാലിറ്റി ഷോകളിലും സിനിമകളിലും പേര്‍ളി മാണി ഭാഗമായി.

ബിഗ് ബോസ് ആദ്യ സീസണിലെ റണ്ണറപ്പുമായിരുന്നു പേര്‍ളി.സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിനെ മൂന്ന് മില്ല്യണിലധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ താരത്തിന്റെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തനിക്ക് ഇപ്പോള്‍ ട്രോളുകള്‍ കിട്ടാറില്ലെന്ന് പറഞ്ഞത് ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. ഇപ്പോള്‍ ട്രോളുകള്‍ കിട്ടുന്നില്ലെന്നും ട്രോളിനെ വല്ലാണ്ട് മിസ് ചെയ്യുന്നുണ്ടെന്നും പേര്‍ളി പറയുന്നു.എന്റെ നടത്തുറന്ന് കിടന്നു, തേങ്ങാക്കൊല തുടങ്ങിയ പാട്ടൊക്കെ എന്തോരം ട്രോളുകള്‍ വാരികൂട്ടിയതാണെന്ന് അറിയോ, ഇപ്പോ ആരും എന്നെ ട്രോളുന്നില്ല. എന്താടാ ഇങ്ങനെ എന്നെ അവോയ്ഡ് ചെയ്യുകയാണോ, ഐ ലവ് ട്രോള്‍സ്,’ താരം പറയുന്നു.

തനിക്കെതിരെ വരുന്ന ട്രോളുകള്‍ ഒരുതരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നും അതെല്ലാം ഫേസ് ചെയ്യാന്‍ താന്‍ മെച്ച്വേര്‍ഡ് ആണെന്നും പേര്‍ളി പറഞ്ഞു. ‘സിനിമയിലേക്ക് വരുന്നതിന് മുമ്പ് എന്റെ ഡാഡി എന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്. നീ പോകുന്നത് നിന്റെ കണ്‍ട്രോളില്‍ നില്‍ന്നൊരു ഇന്‍ഡസ്ട്രിയിലേക്കല്ലെന്നും അതിനെയൊക്കെ ഫേസ് ചെയ്യാന്‍ പറ്റുമെങ്കില്‍ മാത്രം നീ പോയാല്‍ മതിയെന്നുമായിരുന്നു അത്. അവിടെ പോപ്പുലാരിറ്റിയും ടാലന്റും എല്ലാം രണ്ടാമതാണെന്നും ആദ്യം വേണ്ടത് എല്ലാം ഫേസ് ചെയ്യാന്‍ പഠിക്കുക എന്നാണെന്നാണെന്നും ഡാഡി പറഞ്ഞിരുന്നു’, താരം കൂട്ടിച്ചേര്‍ത്തു.

- Advertisement -

അജിത് നായകനാകുന്ന വലിമൈ എന്ന ചിത്രമാണ് പേര്‍ളി മാണിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രം ഈ വരുന്ന 24നാണ് തിയേറ്ററുകളിലെത്തുക. പ്രീ റിലീസ് ബിസിനസ് മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

- Advertisement -

റെക്കോര്‍ഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഈശ്വരമൂര്‍ത്തി ഐ.പി.എസ് എന്ന കഥാപാത്രമായാണ് അജിത്ത് എത്തുന്നത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

അജിത്തിന് പുറമെ ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു, തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week