24.5 C
Kottayam
Friday, June 5, 2026

പേർളിയുടെ ‘കുഞ്ഞു മാലാഖ’ ചിത്രം പങ്കുവെച്ച് താരദമ്പതികൾ

Must read

കൊച്ചി:ശ്രീനിഷിനും തനിയ്ക്കും പിറന്ന പെൺകുഞ്ഞിൻ്റെ ചിത്രം പങ്കുവെച്ച് പേർളി മാണി.തൻ്റെ ഇൻസ്റ്റാം ഗ്രാം പോസ്റ്റിലൂടെയാണ് കുഞ്ഞ് മാലാഖയുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ചത്.

ചലച്ചിത്ര-ടിവി താരങ്ങളായ ശ്രീനിഷിനും പേർളി മാണിക്കും പെൺകുഞ്ഞ് പിറന്നകാര്യം ശ്രീനിഷ് അരവിന്ദ് ഇന്നലെയാണ് ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ‘വളരെ സന്തോഷകരമായ ഒരു കാര്യം അറിയിക്കുന്നു, ദൈവം അയച്ച സമ്മാനം, ഒരു പെൺ കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. എന്‍റെ ബിഗ് ബേബിയും സ്മോൾ ബേബിയും അടിപൊളി ആയിരിക്കുന്നു. ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കുകയും ആശിർവദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു’- ശ്രീനിഷ് ഫേസ്ബുക്കിൽ കുറിച്ചു. ബിഗ് ബോസിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത ശ്രീനിഷും പേർളി മാണിയും 2018 ഡിസംബർ 22ന് വിവാഹിതരാകുകയായിരുന്നു.

ചാനൽ റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയം ഇരുവരെയുമെന്ന പോലെ പ്രേക്ഷകരെയും സന്തോഷിപ്പിച്ചിരുന്നു. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന പരിപാടിയിൽ ഫൈനൽ റൗണ്ട് വരെയെത്തിയ ഇരുവരും ആ വേളയിലെങ്കിലും തങ്ങളുടെ വിവാഹമോ, വിവാഹ നിശ്ചയമോ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ തുടങ്ങുന്ന കാത്തിരിപ്പാണ്. എന്നാൽ ഷോ കഴിഞ്ഞാൽ ഇവർ ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവർക്കു മുന്നിൽ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച്‌ പ്രത്യക്ഷപ്പെട്ട് പേർളിയും ശ്രീനിഷും ഊഹാപോഹങ്ങളെ പടിക്കുപുറത്താക്കുകയായിരുന്നു

അങ്ങനെയിരിക്കെയാണ് പേർളിഷ് എന്ന പേരിൽ ഇവർ ഒന്നിച്ച വരുന്നുവെന്ന് പ്രണയാർദ്രമായ ചിത്രത്തോടൊപ്പം പേർളിയുടെ പ്രഖ്യാപനം വരുന്നത്. പേർളിയുടെ യൂട്യൂബ് ചാനലിൽ ഇവരുടെ ആദ്യ വെബ് സീരീസ് ആയ പേർളിഷ് പുറത്തിറക്കി. ശരത് ഡേവിസ് സംവിധാനം ചെയ്ത പേർലിഷിനു ജെസിൻ ജോർജ് സംഗീതം നിർവ്വഹിച്ചു. ക്ലിന്റ് സോമൻ ക്യാമറയും, എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അജയ് ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്തു.

- Advertisement -

ഗർഭിണിയായിരുന്ന സമയത്ത് പേർളി മാണിയുടെ ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും മലയാളികൾക്ക് പരിചിതമായിരുന്നു. എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ എല്ലാ പ്രധാന മൂഹൂർത്തങ്ങളും താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഭാര്യയുടെ ഭക്ഷണ പ്രിയം പകർത്തി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ശ്രീനിഷിന്‍റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഭാര്യയുടെ ഇഷ്‌ടവിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്കും ഒക്കെ കഴിക്കുന്ന വീഡിയോയാണ് ശ്രീനിഷ് അന്ന് പോസ്റ്റ് ചെയ്തത്.

- Advertisement -

പിന്നീട് മറ്റൊരു ഭക്ഷണപ്രിയം പങ്കുവെച്ചും പേർളി മാണി രംഗത്ത് എത്തിയിരുന്നു. അമ്മയുടെ പൊതിച്ചോറ് കഴിക്കണമെന്നതാണ് പേർളിയുടെ ആഗ്രഹം. പിന്നെ ഒന്നും നോക്കിയില്ല, പേർളി തന്നെ വെട്ടുകത്തിയുമായി വാഴയില വെട്ടാൻ ഇറങ്ങി. പേർളിയുടെ പുതിയ ഫുഡ് വ്ളോഗിലാണ് പൊതിച്ചോറ് തയ്യാറാക്കുന്ന വിധം പങ്കുവെച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week