തന്റെ ഗര്‍ഭ വാര്‍ത്തകള്‍ പങ്കുവെയ്ക്കാന്‍ കാണിക്കുന്ന ആവേശം ഇക്കാര്യത്തില്‍ കൂടി കാണിക്കു; മാധ്യമങ്ങൾക്കെതിരെ പേളി

മലയാളത്തിന്റെ പ്രിയതാരമാണ് പേളിമാണി. താരത്തിന്റെ ഗര്‍ഭകാലവിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ബോളിവുഡിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പം പേളി മാണി അഭിനയിച്ച ലൂഡോ നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസായിരിക്കുകയാണ്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവര്‍ ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുരാഗ് ബസുവാണ്. പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്.

ഇപ്പോഴിതാ തന്റെ ഗര്‍ഭകാല വാര്‍ത്തകള്‍ക്ക് പിന്നാലെയുള്ള മാധ്യമങ്ങളോട് ഈ ചിത്രത്തെക്കുറിച്ചും പറയുവെന്ന് പേളി. താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ തന്റെ ഗര്‍ഭ കാലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ഉപയോഗിക്കുന്ന മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും. ‘ലൂഡോ’ തന്റെ ബോളിവുഡ് അരങ്ങേറ്റമാണ്. മാധ്യമങ്ങള്‍ തന്റെ ഗര്‍ഭ വാര്‍ത്തകള്‍ പങ്കുവെക്കാന്‍ കാണിക്കുന്ന ആവേശം നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്യുന്ന തന്റെ സിനിമയായ ലുഡോയേയും പ്രെമോട്ട് ചെയ്യാന്‍ കാണിക്കുമോ എന്നാണ് പേളി ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

പേളിയുടെ ഗര്‍ഭകാല വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അമിതപ്രാധാന്യത്തെ പരിഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News