Entertainment

നിറവയറില്‍ ‘ബേബി മമ്മ’ ഡാന്‍സുമായി പേളി മാണി; വീഡിയോ വൈറല്‍

മലയാളികളുടെ പ്രിയതാരം പേളി അമ്മയാവാന്‍ ഒരുങ്ങുകയാണ്. എന്നും തുള്ളിച്ചാടി വളരെ ആക്ടീവായേ പേളിയെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളൂ. ഗര്‍ഭകാലവും ആനന്ദകരമാക്കുകയാണ് പേളി. സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും ഓരോരോ വെറൈറ്റിയുമായി എത്താറുള്ള പേളിയും പോസ്റ്റുകള്‍ ആരാധകര്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. വിമര്‍ശകരുടെ എണ്ണവും തീരെ കുറവല്ല.

ഇഷ്ടഭക്ഷണം, ഫോട്ടോ ഷൂട്ട്, കുടുംബ സംഗമം എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് പേളിയുടേതായി. ഏറ്റവും ഒടുവിലത്തേത് ഒരു നൃത്തമാണ്. നിറവയറുമായി വീടിനുള്ളിലെ സ്വീകരണ മുറിയില്‍ ചെയ്ത നൃത്ത വീഡിയോയാണ് പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ബേബി മമ്മ ഡാന്‍സ്’ എന്നാണ് പേളി ഈ വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്. ആദ്യ അഞ്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ അരലക്ഷം വ്യൂസ് കടന്നിട്ടുണ്ട്. വീഡിയോ പകര്‍ത്തിയിരിക്കുന്നത് പേളിയുടെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദാണ്.

ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ഒരിക്കലും പേളിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിര്‍ജ്ജീവമായിരുന്നില്ല. പുറത്തുള്ള പ്രോഗ്രാമുകള്‍ ഇല്ലെങ്കിലും വീടിനുള്ളില്‍ പേളിയും ശ്രീനിഷും അനുജത്തി റേച്ചലും ഒക്കെ ചേര്‍ന്ന് രസകരമായ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടേയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് അമ്മയാവാന്‍ ഒരുങ്ങുന്നു എന്ന വിശേഷം പേളി ആരാധകരുമായി പങ്കുവച്ചത്.

പേളിയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ വരവറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലെ പോസ്റ്റുകള്‍ക്കും മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker