28.2 C
Kottayam
Friday, June 5, 2026

വിഴിഞ്ഞം സംഘർഷം: സമാധാന ദൗത്യ സംഘം ഇന്ന് തീരമേഖല സന്ദർശിയ്ക്കും

Must read

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്റെ സന്ദർശനം. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഇന്ന് ഉച്ചയ്ക്ക് വിഴിഞ്ഞം സന്ദർശിക്കുന്നത്. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിൽ ഉള്ളത്.

സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദർശിക്കും. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിക്കും. സമരം ഒത്തുതീർപ്പാക്കുന്നതിനായുള്ള സമവായ ചർച്ചകളും തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ലത്തീൻ അതിരൂപതാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. കഴിഞ്ഞ ദിവസങ്ങളിലെ സമവായി നീക്കങ്ങളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സമരസമിതിയും യോഗം ചേർന്നേക്കും.

വിഴിഞ്ഞത്ത് സമവായനീക്കവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. തുറമുഖത്തിനായി സിപിഎം പ്രചാരണജാഥ നടത്തുമ്പോഴും പ്രശ്നം തീർക്കാനാണ് പാർട്ടിയുടെയും ശ്രമം. അതിനിടെ കേന്ദ്രസേന വേണമെന്ന ആവശ്യത്തിൽ ഉരുണ്ടുകളിച്ച് സംസ്ഥാന സർക്കാർ. ക്രമസമാധാനപാലനത്തിന് കേന്ദ്ര സേന ആവശ്യമില്ലെന്നും കേരള പൊലീസ് പര്യാപതമാണെന്നും തുറമുഖമന്ത്രി പറഞ്ഞു. 

കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ ഇടപെട്ടുള്ള മധ്യസ്ഥ ചർച്ചയുടെ തുടർച്ചയായാണ് പലവഴിക്കുള്ള അനുരജ്ഞന ശ്രമങ്ങൾ. സിപിഎം ജില്ലാ സെക്രട്ടരി വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ കണ്ടും. സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘർഷം ഒഴിവാക്കണമെന്നുമാണ് ആനാവൂർ അറിയിച്ചതെന്നാണ് സൂചന. പാളയം ഇമാമും ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാന തപസ്വിയും സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരുയുമായി കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിലും തുടർ ചർച്ചകളുണ്ടാകും. വികസനം സമാധാനം എന്ന പ്രചരാണർത്ഥം തുറമുഖത്തിനായി 6 മുതൽ 9 വരെ സിപിഎം ജില്ലാ കമ്മിറ്റി പ്രചാരണ ജാഥ നടത്തുന്നുണ്ട്. പ്രചാരണം സഭക്കെതിരെ അല്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

- Advertisement -

കേന്ദ്ര സേനയിൽ സർക്കാറും അയഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ കേന്ദ്രസേന വേണമെന്ന അദാനിയുടെ ആവശ്യത്തിന് സർക്കാർ കൈകൊടുത്തിരുന്നു. എന്നാൽ കേന്ദ്രവും സംസ്ഥാനവും ചർച്ച ചെയ്ത് നിലപാട് അറിയിക്കാനാണ് കോടതി നിർദ്ദേശം. സംസ്ഥാന നേരിട്ട് കത്തയച്ച് കേന്ദ്രസേനയെ കൊണ്ടുവരാൻ ശ്രമിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, അദാനിയുടെ ആവശ്യത്തിൽ കോടതി നിർദ്ദേശപ്രകാരം കേന്ദ്ര സേന വന്നാൽ എതിർക്കില്ല

- Advertisement -

സംഘർഷങ്ങളുടെ ഉത്തരവാദിത്വം സർക്കാറിൻറെ പ്രകോപനമാണെന്നാണ് ലത്തീൻ അതിരൂപത പള്ളികളിൽ വായിച്ച സർക്കുലറിലെ വിമർശനം. എന്നാൽ തുറമുഖ നിർമ്മാണം സ്ഥിരമായി നിർത്തിവെക്കാൻ ആവശ്യപെടുന്നിലെന്നാണ് ആ‌ർച്ച് ബിഷപ്പിൻറെ സർക്കുലർ, തുറമുഖ നിർമ്മാണം നിർത്തിയുള്ള പഠനമാണ് ആവശ്യം. സമവായ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ നാളെ തുടങ്ങുന്ന കെസിബിസി ശീതകാലസമ്മേളനത്തിൽ ചർച്ചയുടെ വിശദാംശങ്ങൾ അറിയിക്കും. സമ്മേളനത്തിൻറെ ആദ്യഇനമായാണ് വിഴിഞ്ഞം ഉൾപ്പെടുത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week