28.2 C
Kottayam
Friday, June 5, 2026

ബോളിവുഡിന് പിടിവള്ളിയായി ‘ദൃശ്യം 2’ കളക്ഷൻ 200 കോടി പിന്നിട്ടു

Must read

മുംബൈ:തുടർ പരാജയങ്ങൾക്ക് ഒടുവിൽ ബോളിവുഡിന് തിരിച്ചുവരവിന് വഴിയൊരുക്കിയ സിനിമയാണ് ‘ദൃശ്യം 2’. അജയ് ദേവ്​ഗൺ നായകനായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രം മൂന്നാം വാരത്തിൽ എത്തുമ്പോൾ 200 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. 

പുറത്തിറങ്ങി പതിനാറാം ​ദിവസം 176.38 കോടിയാണ് ദൃശ്യം 2 ഇന്ത്യയിൽ നിന്നുമാത്രം നേടിയിരിക്കുന്നത്. വെള്ളിയാഴ്ച 4.45 കോടിയും ശനിയാഴ്ച 8.45 കോടിയും ചിത്രം നേടിയിരുന്നു. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ആഴ്ചയ്ക്ക് ഉള്ളിൽ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടുമെന്നും ഇദ്ദേഹം വിലയിരുച്ചുന്നു. ബോളിവുഡിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

നവംബർ 18നാണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. അജയ് ദേവ്‍ഗണ്‍, ശ്രിയ ശരൺ തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.  ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. 

അജയ് ദേവ്‍ഗണ്‍ നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘താങ്ക് ഗോഡാ’ണ്. ഫാന്റസി കോമഡി ചിത്രമായിരുന്നു ‘താങ്ക് ഗോഡ്’. അജയ് ദേവ്‍ഗണ്‍ ചിത്രം ഇന്ദ്ര കുമാറാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week