CrimeNews

പല്ലുവേദനയുമായി എത്തിയ യുവാവ് ദന്ത ഡോക്ടറെ കുത്തി പരുക്കേല്‍പ്പിച്ചു

ലക്‌നൗ: പല്ലുവേദനയുമായി വന്ന യുവാവ് ദന്ത ഡോക്ടറെ കുത്തി പരുക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ദാദ്രിയിലാണ് സംഭവം. 52 വയസുള്ള ഡോക്ടര്‍ അജയ് ഘോഷാണ് സ്വന്തം ക്ലിനിക്കില്‍ വച്ച് ആക്രമണത്തിന് ഇരയായത്.

കടുത്ത പല്ലുവേദനയുമായി എത്തിയ യുവാവ് തന്നെ ആദ്യം പരിശോധിച്ച് മരുന്ന് നല്‍കണമെന്ന് ഡോക്ടറോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ടോക്കണ്‍ വാങ്ങി വരാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം.

ഇതോടെ ഇരുവരും തമ്മിലവാക്കേറ്റമുണ്ടായി. ഇതോടെയാണ് കത്തിയെടുത്ത് ഡോക്ടറെ യുവാവ് ഒന്നിലധികം തവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൈയ്ക്കും കഴുത്തിലും ആണ് കുത്തിയത്.

സംഭവത്തില്‍. വധശ്രമത്തിന് കേസെടുത്ത പൊലീസ് 24 വയസുള്ള സുബൈറിനെ അറസ്റ്റ് ചെയ്തു. ഡോക്ടറുടെ പരുക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker