KeralaNews

ഭാര്യയുടെ കരച്ചില്‍ കണ്ട് നാട്ടുകാര്‍ ആംബുലന്‍സിനായി കാത്തില്ല; അത്യാസന്ന നിലയിലായ രോഗിയെ പിക്കപ്പ് വാനില്‍ ആശുപത്രിയില്‍ എത്തിച്ചു

കാസര്‍ഗോഡ്: അത്യാസന്ന നിലയിലായ രോഗിയെ പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ചു പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം. കൂരാംകുണ്ട് സ്വദേശിയായ സേവ്യറിനെ (സാബു) ആശുപത്രിയിലെത്തിക്കാനാണ് പിക്കപ്പ് വാന്‍ ഉപയോഗിച്ചത്.

ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചിരുന്നു. ഭാര്യയുടെ കരച്ചില്‍ കണ്ട് ആംബുലന്‍സിന് കാത്ത് നില്‍ക്കാതെ നാട്ടുകാര്‍ പിക്കപ്പ് വാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം. ആദ്യം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും സേവ്യറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പിക്കപ്പ് വാനില്‍ കൊണ്ടുപോയതില്‍ പരാതിയില്ലെന്ന് മരിച്ച സാബുവിന്റെ ഭാര്യ അനിതയും വ്യക്തമാക്കി. അനിതയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. മരിച്ച സേവ്യറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button