KeralaNews

രണ്ട് മാസത്തേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നു, എന്നെ അന്വേഷിക്കേണ്ട! കത്തെഴുതിവച്ച് 57 വയസുള്ള പാസ്റ്റര്‍ മകളുടെ പ്രായമുള്ള യുവതിയുമായി മുങ്ങി; സംഭവം കോട്ടയത്ത്

കോട്ടയം: രണ്ട് മാസത്തേക്ക് ഒരു തീര്‍ഥാടനത്തിലാണ്, എന്നെ അന്വേഷി്േകണ്ടെന്ന് കത്തെഴുതി വെച്ച ശേഷം പാസ്റ്റര്‍ മകളുടെ പ്രായമുള്ള യുവതിയുമായി മുങ്ങി. ദിവസങ്ങള്‍ക്കു മുമ്പ് കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഴൂര്‍ കാനത്തിനു സമീപത്ത് നിന്നാണ് പാസ്റ്ററെ കാണാതായത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പാസ്റ്ററെ കാണാനില്ലെന്നും പറഞ്ഞ് കറുകച്ചാല്‍ പോലീസില്‍ വീട്ടുകാര്‍ പരാതി നല്കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധന നടത്തിയപ്പോള്‍ പാസ്റ്റര്‍ മുണ്ടക്കയത്ത് എത്തിയതായി വിവരം ലഭിച്ചു. ഇതോടെ മുണ്ടക്കയം സ്റ്റേഷനുമായി കറുകച്ചാല്‍ പോലീസ് ബന്ധപ്പെട്ടു. സിസിടിവി കാമറകള്‍ പരിശോധിക്കാന്‍ ശ്രമമാരംഭിച്ചു. ഈ സമയത്താണ് മുണ്ടക്കയം സ്റ്റേഷനില്‍ ഒരു യുവതിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്.

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പാസ്റ്ററുടെ തീര്‍ഥാടനം ഈ യുവതിയുമൊത്തുള്ള ഒളിച്ചോട്ടമാണെന്ന കാര്യം പുറംലോകമറിയുന്നത്. ടാപ്പിംഗ് തൊഴിലാളിയായിരുന്ന പാസ്റ്റര്‍ ദിവസത്തില്‍ മുഴുവന്‍ സമയവും ഫോണിലായിരുന്നു. ടാപ്പിംഗിനിടെ എപ്പോഴും ചെവിയില്‍ ഇയര്‍ ഫോണ്‍ ഉണ്ടാവും. ഈ സമയമത്രയും യുവതിയുമായി സല്ലാപത്തിലായിരുന്നു.

ആരെങ്കിലും അടുത്തു വന്നാല്‍ ഫോണിലൂടെ പ്രാര്‍ഥിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും പാസ്റ്റര്‍ സജീവമായിരുന്നു. ഇതിലൂടെയാണ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണ്‍ വിളികളിലൂടെയും ചാറ്റിംഗിലൂടെയും യുവതിയുമായി പാസ്റ്ററുടെ ബന്ധം വളരുകയായിരുന്നു.

യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മെബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും ഇരുവരും നിരന്തരമായി ഫോണില്‍ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ഇരുവര്‍ക്കും വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 57 വയസ് പ്രായമുള്ള പാസ്റ്റര്‍ക്ക് വിവാഹിതരായ രണ്ടു മക്കളുണ്ട്. ഭാര്യ വിദേശത്താണ്. മകളുടെ പ്രായമുള്ള യുവതിയോടൊത്താണ് പാസ്റ്ററുടെ ഒളിച്ചോട്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker