വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കൊവിഡ്; കൊച്ചിയില്‍ യാത്രക്കാരനെ തിരിച്ചയച്ചു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മടക്കിയയച്ചു. ഏറ്റുമാനൂര്‍ സ്വദേശിക്കാണ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ രോഗബാധ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി 8.30ന് ഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു ഇയാള്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. ഡല്‍ഹിയില്‍ നിന്നു യുകെയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കൊവിഡ് പരിശോധനാ ഫലം അധികൃതര്‍ ചോദിച്ചെങ്കിലും യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വിമാനത്താവളത്തിനുള്ളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരിന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 4505 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,09,06,927 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4061 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 288 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 493, കോഴിക്കോട് 483, മലപ്പുറം 461, ആലപ്പുഴ 435, കൊല്ലം 408, പത്തനംതിട്ട 365, കോട്ടയം 378, തൃശൂര്‍ 328, തിരുവനന്തപുരം 257, കണ്ണൂര്‍ 148, പാലക്കാട് 82, വയനാട് 115, ഇടുക്കി 92, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് 4 വീതം, പാലക്കാട് 3, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 387, കൊല്ലം 427, പത്തനംതിട്ട 566, ആലപ്പുഴ 305, കോട്ടയം 378, ഇടുക്കി 93, എറണാകുളം 537, തൃശൂര്‍ 430, പാലക്കാട് 107, മലപ്പുറം 578, കോഴിക്കോട് 590, വയനാട് 142, കണ്ണൂര്‍ 202, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,61,789 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News