കൊച്ചി:‘മീടൂ’ മൂവ്മെന്റിനെ കുറിച്ച് നടന് വിനായകന് നടത്തിയ വിവാദപരാമര്ശങ്ങൡ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചില്ല എന്ന കുറ്റപ്പെടുത്തിയ ആള്‍ക്ക് മറുപടിയുമായി പാര്‍വതി തിരുവോത്ത്. ഇപ്പോഴും മൗനം പാലിക്കുന്ന സൂപ്പര്സ്റ്റാറുകളോടാണ് പ്രതികരിക്കാന്‍ പറയേണ്ടത് എന്നായിരുന്നു പാര്‍വതിയുടെ മറുപടി.
പാര്‍വതി അടക്കമുള്ള നടിമാരെ മോഹന്‍ലാല്‍ നടിമാര്‍ എന്ന് വിളിച്ചപ്പോള്‍ ഡബ്ല്യുസിസി അംഗങ്ങള്‍ പ്രതികരിച്ചെന്നും എന്നാല്‍ വിനായകന് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയപ്പോള്‍ സംഘടന മൗനം പാലിച്ചു എന്നുമായിരുന്നു സുഖില്‍ എന്നയാളുടെ പരിഹാസം. പാര്‍വതി പത്മപ്രിയ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇയാള്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പാര്‍വതി സംഭവത്തോട് നേരത്തേ തന്നെ പ്രതികരിച്ചിരുന്നു എന്ന് മനസിലാക്കിയ ഇയാള്‍, പാര്‍വതിയെ ടാഗ് ചെയ്തതില്‍ ക്ഷമിക്കണമെന്നും എന്നാല്‍ ‘ആ സംഘടന’ ഇപ്പോഴും മൗനം പാലിക്കുകയാണെന്നും പറഞ്ഞു. ഇതിന് ചുട്ടമറുപടിയാണ് പാര്‍വതി നല്‍കിയത്.
‘എന്റെ പ്രതികരണം നിങ്ങളെ ആഹ്ലാദിപ്പിച്ചു എന്നറിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ പറയുന്ന ആര് സംഘടന??? ഓരോ പുരുഷന്റേയും മോശം സ്വഭാവത്തെ പറഞ്ഞ് തിരുത്തുകയും മര്യാദയെ കുറിച്ച് അവര്‍ക്ക് ട്യൂഷന് എടുത്തുകൊടുക്കുകയും ചെയ്യുന്നതല്ല ഞങ്ങളുടെ ജോലി. ആരാണ് സംസാരിക്കേണ്ടത് എന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ ടാഗ് ചെയ്യാതിരുന്ന ആളുകള്‍. മൗനമാണ് തങ്ങള്‍ക്ക് ഏറ്റവും ഭൂഷണം എന്ന കാരണത്താല്‍ ഇപ്പോഴും നിശബ്ദത പാലിക്കുന്ന നിങ്ങളുടെ സൂപ്പര്‍സ്റ്റാറുകള്‍. തീരുമാനം എടുക്കാന്‍ കെല്‍പ്പുള്ള സിനിമ മേഖലയിലെ പുരുഷന്മാര്. അറപ്പുളവാക്കുന്ന ആ പെരുമാറ്റം കണ്ട് രസിച്ചിരുന്ന മാധ്യപ്രവര്‍ത്തകര്‍. ഒരു സമൂഹം എന്ന നിലയില്‍, പുരുഷന്മാര്ക്ക് അവരുടെ സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഒരുപാട് ദൂരം പോകേണ്ടതുണ്ട്. നിങ്ങളുടെ വിഴിപ്പ് കൂടി വൃത്തിയാക്കേണ്ടത് അധിക്ഷേപിക്കപ്പെടുന്ന സ്ത്രീകളുടെ ഉത്തരവാദിത്താണ് എന്ന് എന്ത് ധൈര്യത്തിലാണ് നിങ്ങള്‍ പറയുന്നത്? എന്താണ് നിങ്ങളുടെ പ്രശ്നം?’ പാര്‍വതി തന്റ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇയാളോട് ചോദിച്ചു.
ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനെത്തിയ വിനായകനോട് മാധ്യമപ്രവർത്തകർ നടനെതിരായ മീ ടൂ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ, മീ ടൂ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു വിനായകന് മറുപടി പറഞ്ഞത്. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ താന്‍ അക്കാര്യം അവരോടു നേരിട്ടു ചോദിക്കുമെന്നും അതാണ് മീ ടൂ എങ്കിൽ താനത് ഇനിയും ചെയ്യുമെന്നും വിനായകൻ പറഞ്ഞു. നവ്യ നായരും വികെ പ്രകാശം വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍.