KeralaNews

Silverline|ആരേയും കിടപ്പാടം ഇല്ലാത്തവരാക്കുകയുമില്ല, പദ്ധതിയെ ജനം തിരിച്ചറിഞ്ഞ് കൂടെ നിൽക്കുമെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി:സിൽവർ ലൈൻ പദ്ധതിക്കെതിരെ സംയുക്തസമരസമിതിയും ബിജെപിയും കോൺ​ഗ്രസും ഉയ‍ർത്തുന്ന പ്രതിഷേധങ്ങൾ തള്ളി മുഖ്യമന്ത്രി. പ്രതിഷേധവുമായി ഇപ്പോൾ രം​ഗത്തുള്ളത്ത് ജനമല്ലെന്നും സാധാരണ ജനം സിൽവ‍ർ ലൈൻ പദ്ധതിയെ തിരിച്ചറിയുകയും അതിനൊപ്പം നിൽക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകൾ –

സിൽവ‍ർ ലൈൻ പദ്ധതിക്കായി എത്രത്തോളം റയിൽവേ ഭൂമി വേണമെന്നറിയാനുള്ള സർവേ പുരോഗമിക്കുകയാണ്. കെട്ടിടം നഷ്ടമാകുന്നവർക്ക് മികച്ച നഷ്ട പരിഹാരവും പുനരധിവാസവും നൽകും. സാമൂഹിക ആഘാത പഠനത്തിലൂടെ മാത്രമേ ആരുടൊയെക്കെ ഭൂമി നഷ്ടമാകൂവെന്നറിയാൻ സാധിക്കൂ. അലൈൻമെൻറ് കണ്ടെത്താനാണ് ലിഡാർ സർവേ നടത്തുന്നത്. അല്ലാതെ ഭൂമിയേറ്റെടുക്കാനുള്ള സർവേ അല്ല. സർവേക്ക് ശേഷം ഭൂമി നഷ്ടമാകുന്നവർക്ക് കൂടുതൽ സഹായധനവും മികച്ച പുനരധിവാസവും നൽകും.

യുഡിഎഫ് മുന്നോട്ട് വച്ച ഹൈസ്പീഡ് റെയിൽ പ്രായോഗികമല്ല. കേരളത്തിലെ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യം എന്ന് കണ്ടാണ് അർധ അതിവേ​ഗപ്പാത എന്ന ആശയത്തിലേക്ക് എത്തിയത്. സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്ഥിതികാനുമതി ആവശ്യമില്ല. പദ്ധതിയെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. ഒരാളേയും ദ്രോഹിച്ച് ഈ പദ്ധതി നടപ്പാക്കില്ല. ആരേയും കിടപ്പാടം ഇല്ലാത്തവരാക്കുകയുമില്ല. പദ്ധതിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ അനിശ്ചിതത്വം ഉണ്ടാകില്ല.

എൽഡിഎഫിന് തുടർ ഭരണം കിട്ടിയത് ജനക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടാണ്. അതിന് തടയിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഗെയിൽ പദ്ധതിയെ തകർക്കാൻ യുഡിഎഫ് ശ്രമിച്ചു. എന്നാൽ സമരത്തിനിറങ്ങിയവർ വസ്തുത തിരിച്ചറിഞ്ഞ് പിന്മാറി. സിൽവർ ലൈനിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ചില മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇതൊന്നും പുതുമയല്ല എല്ലാ കാലത്തും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ട്. വികസനത്തിന് തുരങ്കം വയ്ക്കുന്നവർക്ക് മാധ്യമങ്ങൾ കൂട്ടുനിൽക്കരുത്. വരുന്ന തലമുറകൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി. ബഫർ സോണിൻ്റെ കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിൽ പിന്നീട് വ്യക്തത വരുത്താം. അലൈൻമെൻറ് മാറ്റമെന്നത് തെറ്റായ പ്രചാരണമാണ്. ജനങ്ങളെ വിശ്വാസത്തിലെടുത് തന്നെ സ‍ർക്കാർ മുൻപോട്ട് പോകും. ഒരു കല്ല് എടുത്തു കൊണ്ടു പോയാൽ ഈ പദ്ധതി അവസാനിപ്പിക്കാനാകുമോ?

സിൽവർ ലൈൻ പദ്ധതിയുമായി ഭാ​ഗമായി കല്ലിടുന്ന സ്ഥലങ്ങളിൽ ക്രയവികയത്തിന് തടസമില്ല. സർവേ പൂർത്തിയാകുന്ന മുറക്കേ അക്കാര്യത്തിൽ തീരുമാനമാകൂ. അതുവരെ അനിശ്ചിതത്വത്തിൻ്റെ വിഷയമില്ല. സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെൻ്റെടക്കം സാങ്കേതിക കാര്യങ്ങളിൽ ഇപ്പോൾ മറുപടി പറയുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker