നിങ്ങള്‍ക്കുള്ളിലെ അല്‍പം മനുഷ്യത്വം കണ്ടെത്തൂ, തൃശൂര്‍ പൂരം വേണ്ട; പൂരപ്രേമികളോട് പാര്‍വതി

തൃശൂര്‍: കൊവിഡ് രണ്ടാം തരംഗം ഒട്ടേറെ ജീവനുകള്‍ അപഹരിക്കുന്നതിനിടെ തൃശ്ശൂര്‍ പൂരം നടത്താനുള്ള ശ്രമങ്ങളെ എതിര്‍ത്ത് നടി പാര്‍വതി തിരുവോത്ത്. തൃശൂര്‍ പൂരത്തിനെതിരായ മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ പോസ്റ്റ് പങ്കുവെച്ചു കൊണ്ട് ഇന്‍സ്റ്റയിലാണ് പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഇതു പറയാന്‍ ഏറ്റവും അനുയോജ്യമായ ഭാഷ ഉപയോഗിക്കാനാകാത്തതില്‍ എനിക്ക് പ്രയാസമുണ്ട്. ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടെങ്കില്‍… തൃശൂര്‍ പൂരം വേണ്ട. നിങ്ങള്‍ക്കുള്ളിലെ അല്‍പം മനുഷ്യത്വം കണ്ടെത്തൂ’ -പാര്‍വതിയുടെ പോസ്റ്റ് ഇങ്ങനെ.

ആണാഘോഷമായ പൂരത്തിന് എതിരെ മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ കുറിച്ച ഫേസ്ബുക്ക് പോസ്റ്റും പാര്‍വതി തന്റെ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘ആരുടെ ഉത്സവമാണ് തൃശൂര്‍ പൂരം ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും രോഗമുണ്ടാക്കുകയാണ് ഈ ആണാഘോഷം കൊണ്ട് സംഭവിക്കാന്‍ പോകുന്നത്’-ഷാഹിന നഫീസയുടെ പോസ്റ്റില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News