സംസ്ഥാനത്ത് കൊവിഡ് രോഗികളിലും തരംതിരിവ്; വി.ഐ.പികള്‍ക്ക് പ്രത്യേക മുറികള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗികളില്‍ തരംതിരിവുമായി സര്‍ക്കാര്‍. വി.ഐ.പികള്‍ക്ക് പ്രത്യേക മുറികള്‍ ഒരുക്കുവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിതയുടേതാണ് ഉത്തരവ്.

ഓരോ ആശുപത്രികളിലും മൂന്നു മുറികള്‍ വി.ഐ.പികള്‍ക്കായി മാറ്റി വയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. മുകളില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും കൈമാറിയിട്ടുമുണ്ട്.

പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ച് നിന്ന് കൊവിഡിനെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും കൊവിഡ് ചികിത്സയ്ക്ക് വേര്‍തിരിരിവ് കല്‍പിക്കുന്ന നടപടിയാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News