സൗബിന് പിറന്നാള്‍ സമ്മാനം; പറവയിലെ ക്ലൈമാക്സ് റീക്രിയേറ്റ് ചെയ്ത് കൊച്ചിയിലെ പിള്ളേര്‍; വിഡിയോ

കൊച്ചി: സൗബിന്‍ ഷാഹിറിന് പിറന്നാള്‍ സമ്മാനമൊരുക്കി കൊച്ചിയിലെ ഒരുകൂട്ടം യുവാക്കള്‍. സൗബിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പറവയിലെ ക്ലൈമാക്സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാള്‍ സമ്മാനം. ലിന്റോ കുര്യന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വിഡിയോ ഇതിനോടകം ശ്രദ്ധേയമായി.

പറവയുടെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്ത മട്ടാഞ്ചേരി തോപ്പുംപടി ഹാര്‍ബറിന് സമീപത്തു തന്നെയാണ് റീക്രിയേഷന്‍ രംഗങ്ങളും ഷൂട്ട് ചെയ്തത്. അനുരൂപ്, റോഷന്‍ എന്നിവരുടേതാണ് കണ്‍സെപ്റ്റ്. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളായ പതിമൂന്ന് പേരും അണിനിരന്നു.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ചിഞ്ചു ബാലന്‍, മനോഹ ചാക്കോ എന്നിവര്‍ ചേര്‍ന്നാണ്. വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് അനൂപ് ശാന്തകുമാര്‍. ചുരുങ്ങിയ ചെലവില്‍ ഒറ്റ ദിവസംകൊണ്ടാണ് വിഡിയോ ഷൂട്ട് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News