ചെറിയ ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; സന്തോഷം പങ്കുവച്ച് താരം

കേരളത്തില്‍ വിവാഹ ശേഷം അഭിനയം തുടരുന്ന നടിമാര്‍ ഇപ്പോള്‍ കുറവാണ്. പ്രസവ ശേഷം വളരെ പെട്ടന്ന് വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് അസാധ്യമാണ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മിയ ജോര്‍ജ്ജ് ആ കാഴ്ചപ്പാടുകള്‍ എല്ലാം തിരുത്തി കുറിച്ചു കൊണ്ട് സിനിമയിലേക്ക് സജീവമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

വീണ്ടും സിനിമാലോകത്തേക്ക് മടങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിന് വേണ്ടി പുറപ്പെടുന്ന വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. ‘ജോലി ചെയ്യുന്ന അമ്മ എന്ന പദവി ആസ്വദിയ്ക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് മിയ ഒരു വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വര്‍ക്കിങ് വുമണ്‍, ബാക്ക് ടു വര്‍ക്ക്, ഷൂട്ട് മൂഡ് ഓണ്‍ എന്നിങ്ങനെയാണ് മിയ നല്‍കിയിരിയ്ക്കുന്ന ഹാഷ് ടാഗുകള്‍.

സൂപ്പര്‍ അമ്മ എന്നാണ് പോസ്റ്റിന് താഴെ നടി ശിവദയുടെ കമെന്റ്. 2020 ല്‍ ആണ് മിയയും അശ്വിന്‍ ഫിലിപ് എന്ന ബിസിനസുകാരനും തമ്മിലുള്ള വിവാഹം നടന്നത്. ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മകന് നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞ മാസം മിയയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടു. വിക്രം നായകനാകുന്ന കോബ്ര എന്ന തമിഴ് സിനിമയാണ് മിയയുടെ അടുത്ത റിലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News