ഇടുക്കിയില്‍ സമാന്തര ബാര്‍; ഒരാള്‍ പിടിയില്‍

ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാര്‍ സംവിധാനമൊരുക്കി മദ്യക്കച്ചവടം നടത്തിയ ആള്‍ അറസ്റ്റില്‍. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കല്‍ ജയനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 25 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചുവച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ചക്കക്കാനത്തെ സ്വകാര്യ വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള പ്രദേശം കേന്ദ്രീകരിച്ചാണ് ഇയാള്‍ സമാന്തര ബാര്‍ സംവിധാനമൊരുക്കി മദ്യവില്പന നടത്തിയിരുന്നത്. കോണ്‍ക്രീറ്റ് മിക്‌സചര്‍ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന വാഹനത്തിലും സമീപത്ത് റോഡരികിലും ഒളിപ്പിച്ച നിലയിലാണ് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്നത്.

ലോക്ക്ഡൗണിനു മുന്‍പ് ബീവറേജ് ഷോപ്പുകളില്‍ നിന്ന് വാങ്ങിവച്ച മദ്യമാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്. 25 കുപ്പികളിലായി 10 ലിറ്റര്‍ മദ്യമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News