കൊച്ചി: കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അടുത്ത് പ്രവർത്തിക്കുന്ന പപ്പടവട ഹോട്ടലിൽ നിന്നും മേശ കസേര തുടങ്ങി ഫർണിച്ചറുകളും ഫ്രീസർ ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങൾ ടിപ്പർ ലോറിയിൽ കയറ്റി കൊണ്ടു പോയ പ്രതികളെ എറണാകുളം ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ത്രിപ്പൂണിത്തുറ സ്വദേശി രാജു(48), ഇടുക്കി സ്വദേശി ബിനോയ് ജോസഫ് (42)എന്നിവരാണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്.ഹോട്ടൽ നടത്തിപ്പുകാരി മീനു പോളിയുടെ പരാതിയിലാണ് നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരി 2015 മുതൽ കലൂർ ബസ് സ്റ്റാൻഡിനു അടുത്ത് പപ്പടവട എന്ന പേരിൽ ഹോട്ടൽ നടത്തുകയായിരുന്നു. 2019 എഗ്രിമെൻറ് കാലാവധി കഴിഞ്ഞതിനു ശേഷം പരാതിക്കാരിയും കെട്ടിട ഉടമയും തമ്മിൽ തർക്കങ്ങൾ തുടങ്ങുകയും പരാതിക്കാരി ഹോട്ടൽ അടച്ചിടുകയും ചെയ്തു. തുടർന്ന് ഒക്ടോബർ മൂന്നാം തീയതി രാജുവിന്റെ നേതൃത്വത്തിൽ പ്രതികൾ സ്ഥലത്ത് വരികയും ഹോട്ടൽ പൊളിച്ച് അകത്തു കയറി മേശ കസേര ഉൾപ്പെടെയുള്ള ഫർണിച്ചറുകളും ഫ്രിഡ്ജ് ഫ്രീസർ തുടങ്ങിയവയും ടിപ്പർ ലോറിയിൽ കയറ്റി കൊണ്ടു പോവുകയും ചെയ്തു.തുടർന്ന് ഒൻപതാം തീയതി പ്രതികൾ വീണ്ടും വന്ന സാധനങ്ങൾ കയറ്റി കൊണ്ടു പോകാൻ ശ്രമിച്ചിരുന്നു.
ഇതറിഞ്ഞ പോലീസ് സ്ഥലത്ത് ചെല്ലുകയും പ്രതികൾ കയറ്റി കൊണ്ടു പോകാൻ ശ്രമിച്ച സാധനങ്ങളും ലോറിയും സ്റ്റേഷനിലേക്ക് കൊണ്ടു വരികയും ചെയ്തിരുന്നു തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ടെ നിർദ്ദേശ പ്രകാരം എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സിബി ടോം, സബ് ഇൻസ്പെക്ടർ വി . ബി അനസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു