31.1 C
Kottayam
Saturday, May 18, 2024

പന്തളത്ത് അട്ടിമറി,നഗരസഭ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് എന്‍ഡിഎ

Must read

പത്തനംതിട്ട:പന്തളം നഗരസഭ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് എന്‍ഡിഎ. 33 ഡിവിഷനുകളില്‍ 17 ഇടത്താണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ മാത്രമാണ് എന്‍ഡിഎ വിജയിച്ചത്. എന്നാല്‍ ഇത്തവണ 17 വാര്‍ഡുകളില്‍ വിജയിച്ച് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ശബരിമല വിവാദത്തെ തുടര്‍ന്ന് ശ്രദ്ധേയമായ നഗരസഭയായിരുന്നു പന്തളം. മറ്റൊരു ശക്തി കേന്ദ്രമായ പാലക്കാട് നഗരസഭയിലും ബിജെപി ഭരണം നിലനിര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week