പൊതുകക്കൂസില്‍ നിന്നുള്ള വെള്ളമുപയോഗിച്ച് പാനി പൂരി; കട നാട്ടുകാർ തല്ലിത്തകർത്തു

കോലാപൂർ : പാനി പൂരിയില്‍ കക്കൂസില്‍ നിന്നുളള വെള്ളം ഉപയോഗിച്ച കച്ചവടക്കാരന്റെ കട നാട്ടുകാർ തല്ലിത്തകർത്തു. പാനിപൂരിയില്‍ കച്ചവടക്കാരന്‍ കക്കൂസ് വെള്ളമൊഴിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം.

 
ശുചിമുറിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പാനിപൂരി വിൽപ്പന നടത്തിയത് കോലാപൂരിലെ രാണ്‍കല തടാകത്തിന് സമീപത്ത് സ്ഥിരമായി കച്ചവടം നടത്തുന്ന വ്യക്തിയാണ്. മുംബൈ കേ സ്പെഷ്യല്‍ പാനി പൂരി വാല’ എന്ന കടയിലാണ് ഇത്തരത്തില്‍ സംഭവവമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇയാളുടെ കടയില്‍ മിക്ക സമയത്തും പാനി പൂരി കഴിക്കാൻ ആളുകളെത്താറുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡരികിലെ പൊതുകക്കൂസില്‍ നിന്നായിരുന്നു വെള്ളം എടുത്തിരുന്നത്. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ചിലര്‍ കട അടിച്ചു തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News