25.5 C
Kottayam
Friday, June 5, 2026

തലസ്ഥാനത്ത് ഒരുങ്ങുന്നു ഡ്രാഗൺ ഫ്രൂട്ട് ഗ്രാമം,പ്രോത്സാഹനവുമായി ഹോർട്ടി കോർപ്പും,ഹെക്ടറിന് 30,000 രൂപ സബ്‌സിഡി

Must read

തിരുവനന്തപുരം:പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാലിൽ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികൾ. ചില ചെടിയുടെ ശാഖകളുടെ തുമ്പത്തായി വിടർന്ന മഞ്ഞ കലർന്ന വെളുത്ത പൂക്കളും ചിലതിൽ ചുവന്ന കായ്കളും. ഒറ്റ നോട്ടത്തിൽ അത്ഭുതം സമ്മാനിക്കുന്ന കാഴ്ച്ച. മലയാളികളുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷിയിടമാണത്. തണ്ണിച്ചാലിലെ 15 ഏക്കറിൽ വിളയുന്ന ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരും ഏറിയിരിക്കുന്നു.

മെക്‌സിക്കയിലെ വരണ്ട മേഖലകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ പഴവർഗം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് മനസിലായതോടെയാണു നമ്മുടെ നാട്ടിലും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. നാടിന്റെ പലഭാഗത്തും ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു. ഡ്രാഗൺ ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഒരു ഹെക്ടറിന് 30,000 രൂപ സബ്സിഡിയും നൽകുന്നുണ്ട്. തണ്ണിച്ചാലിലെ കൗതുകമുണർത്തുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയിടം കെ. വിജയൻ എന്ന കർഷകന്റേതാണ്. വെള്ള, മഞ്ഞ, ചുമപ്പ് എന്നീ നിറങ്ങളിലെ ഡ്രാഗൺ പഴങ്ങൾ വർഷങ്ങളായി അദ്ദേഹം വിളവെടുക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത് നല്ല വിളവ് ലഭിച്ചതോടെ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ആരംഭിക്കുകയായിരുന്നു

- Advertisement -

എളുപ്പം നട്ടു വളർത്താമെന്നതാണു ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രത്യേകത. 60 സെന്റി മീറ്റർ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്തു മേൽമണ്ണും ചാണകപ്പൊടിയും ചേർത്തു കുഴി നിറച്ച് തൈകൾ നടാം. ഏഴ് അടി നീളവും നാലടി കനവുമുള്ള കോൺക്രീറ്റ് കാലുകളിൽ ചെടിയുടെ വള്ളികൾ നന്നായി പടർന്നു കയറും. ഓരോ താങ്ങു കാലിനും മുകളിലായി ക്രോസ് ബാറിലോ, ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയർ വീതം സ്ഥാപിക്കണം. വള്ളികൾ ടയറിനുള്ളിലൂടെ വളർന്നു താഴെക്ക് തൂങ്ങുന്ന വിധത്തിലാക്കണം. ഇങ്ങനെ വളരുന്ന വള്ളികളുടെ തുമ്പിലായി പൂക്കൾ വിടരും. അവ ഏകദേശം ഒരു മാസമാകുമ്പോൾ കായ്കളായി മാറും. ഏപ്രിൽ മാസത്തിലെ വേനൽ മഴയിൽ മോട്ടിടുന്ന പൂക്കൾ ഒക്ടോബറിൽ വിളവെടുക്കാൻ പാകത്തിൽ പഴങ്ങളാകും. ഒരു വർഷത്തിൽ ആറു തവണ വരെ ഡ്രാഗൺ ഫ്രൂട്ടിന്റെ വിളവെടുപ്പ് സാധ്യമാകും. മൂന്നു വർഷം പ്രായമായ ചെടിയിൽ 25 ഓളം പഴങ്ങളുണ്ടാകും. വർഷം കഴിയും തോറും കായ്ഫലം കൂടുമെന്നതാണ് കർഷകരുടെ അനുഭവം. ഒരു ഫ്രൂട്ടിന് ശരാശരി 400 ഗ്രാം തൂക്കമുണ്ടാകും. ഒരു ചെടിക്ക് 25 വർഷത്തിലേറെ ആയുസുമുണ്ട്.

- Advertisement -

ഡ്രാഗൺ ഫ്രൂട്ട് ചെടികളിൽ കീടബാധ കുറവാണെന്നതും കർഷകർക്ക് അനുഗ്രഹമാണ്. കള്ളിമുൾ വർഗത്തിൽപെട്ടതിനാൽ വന്യമൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ ശല്യവും ഉണ്ടാകാറില്ല. രാത്രി കാലങ്ങളിൽ വിടരുന്ന വെളുത്ത ഡ്രാഗൺ പൂക്കൾ സുഗന്ധ പൂരിതമാണ്. നയന സുന്ദരമായ കാഴ്ച കാണാനും ‘പുത്തൻ’ പഴം രുചിക്കാനും ദിവസവും നിരവധി പേർ തണ്ണീർച്ചാലിലെ ഈ ഡ്രാഗൺ തോട്ടത്തിലെത്താറുണ്ട്. ചുരുങ്ങിയ സ്ഥലത്ത് വലിയ ആദായം കിട്ടുന്ന ഒരു കൃഷിയാണിത്. വീടുകളുടെ മട്ടുപ്പാവിൽപ്പോലും വിജയകരമായി കൃഷി ചെയ്യാം. വളരെ പോഷക ഗുണങ്ങളുള്ള പഴമായതിനാൽ കേരളത്തിൽത്തന്നെ വലിയ വിപണന സാധ്യത കർഷകർ മുന്നിൽ കാണുന്നു.

- Advertisement -

ഡ്രാഗൺ ഫ്രൂട്ട് കൃഷിയെ പ്രത്സാഹിപ്പിക്കാൻ പാങ്ങോട് ഗ്രാമപഞ്ചായത് വിവിധ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. എല്ലാ വീട്ടിലും ഒരു ഡ്രാഗൺ ചെടിയെങ്കിലും വളർത്തി കേരളത്തിലെ ആദ്യത്തെ ഡ്രാഗൺ ഫ്രൂട്ട് പഞ്ചായത്താകാൻ തയാറെടുക്കുകയാണ് പ്രദേശം. ഇതിനോടകം വിവിധ വാർഡുകളിൽ കൃഷി ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ കർഷകർക്കിടയിൽ പുതിയ മാറ്റത്തിന്റെ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഈ ഡ്രാഗൺ പഴങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week