കാഞ്ഞിരപ്പള്ളി: പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ റബ്ബര്‍ തോട്ടത്തിലെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടിമറ്റം തട്ടാപറമ്പില്‍ ടി.എം. സലീം (53)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആള്‍താമസമില്ലാത്ത റബ്ബര്‍തോട്ടത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി പുറത്തെടുത്തു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 13-ാം വാര്‍ഡംഗം നിസാ സലീമാണ് ഭാര്യ. മക്കള്‍: ഫാത്തിമ്മ, മുഹമ്മദ് അമീന്‍. മരുമകന്‍: അഫ്സല്‍. ഖബറടക്കം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


