28.8 C
Kottayam
Thursday, June 4, 2026

പാലത്തായി പീഡനക്കേസ്; പെൺകുട്ടിക്ക് കളളം പറയുന്ന ശീലമുണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

Must read

കണ്ണൂർ : പാലത്തായി പീഡനക്കേസിൽ ഇരയായ പെൺകുട്ടിക്കെതിരെ ക്രൈംബ്രഞ്ച് റിപ്പോർട്ട്.പെൺകുട്ടിക്ക് കളളം പറയുന്ന ശീലമുണ്ടെന്നും ഭാവനയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വഭാവമുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാമൂഹ്യനീതി വകുപിപ്പിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ തയ്യാറാക്കിയ റിപ്പോർട്ട് ഉദ്ധരിച്ചാണ് ക്രെെംബ്രഞ്ചിന്റെ നടപടി.

പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി നേതാവിനെ പോക്സോ കേസിൽ നിന്നും ഒഴിവാക്കിയത് ഡയറക്ടർ ജനറൽ ഓഫ് പ്രോസികൃൂഷനാണെന്നും ക്രൈം ബ്രാഞ്ച്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിയെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഫോറൻസിക്ക് പരിശോധന ഇതുവരെ നടത്താൻ സാധിച്ചിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചു.

കേസിൽ ശാസ്ത്രീയ തെളിവുകളടക്കം ലഭിച്ചതായും ഇരയടക്കം 92 പേരെ ഇതുവരെ ചോദ്യം ചെയ്തതായും ക്രൈം ബ്രാഞ്ച് അറിയിച്ചു. പീഡനത്തിന്റെ ദുരവസ്ഥയിൽ നിന്നും പെൺകുട്ടി ഇതുവരെ വെളിയിൽ വന്നിട്ടില്ലെന്നും സൈക്കോളജിസ്റ്റുകൾ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഉറക്കമില്ലായ്മ, ക്ഷീണം, ക്രമമില്ലാത്ത ഭക്ഷണ രീതി, തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നതായും ഒപ്പം പറയുന്നത്,
അതിവേഗം മാറുന്ന വ്യക്തിത്വം എന്നിവയും പെൺകുട്ടിക്ക് ഉണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

Popular this week