അതിരമ്പുഴ: പഞ്ചായത്തിന്റെ പരിധിയിലുള്ള ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി. പഞ്ചായത്ത് കമ്മറ്റിയില്‍ വിഷയം അവതരിപ്പിക്കാമെന്നേറ്റ പഞ്ചായത്ത് സെക്രട്ടറി ശ്രീ. P ബെന്നി ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാനസൗകര്യങ്ങളുടെ വീഴ്ചകളെ പറ്റി ഇതുവരെ ലഭിച്ച പരാതികളുടെ കെട്ടഴിച്ചു.
നിലവില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ സ്രോതസ്സ് ശുദ്ധിയാക്കാത്ത കിണറ്റില്‍ നിന്നാണെന്നത് തികച്ചും അപകടകരമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയധികമാളുകള്‍ വന്നുപോകുന്ന സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വ്വഹിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും വിഷമകരമായ വസ്തുതയാണ്. പാലരുവിയുടെ വിഷയങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഇത്തരം വിഷയങ്ങള്‍ റെയില്‍വേയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഹ്രസ്വദൂരങ്ങളിലേക്ക് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോ ഡ്രൈവര്‍സ് സര്‍വ്വീസ് നടത്തുന്നില്ലെന്നത് അദ്ദേഹത്തിന് നേരിട്ട് അനുഭവമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വേണാട് എക്‌സ്പ്രസ്സിലെ ഒരു സ്ഥിരം യാത്രക്കാരനായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇടയ്ക്കിടെ പാസഞ്ചര്‍ അസോസിയേഷനില്‍ ഒരാളാണെന്ന പ്രതീതി ഉണര്‍ത്തുന്നതായിരുന്നു. കൂടാതെ യാത്രക്കാരില്‍ നിന്നും അധികചാര്‍ജ്ജ് ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രധാന സ്ഥലങ്ങളിലേക്കുള്ള നിരക്കുകള്‍ ഓട്ടോസ്റ്റാന്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ പഞ്ചായത്ത് ഇടപെടുമെന്ന് അറിയിച്ചു. നിലവിലെ നിരക്കുകള്‍ സ്ഥിരയാത്രക്കാരെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ജില്ലയുടെ കിഴക്കേ കവാടമായ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് നേരിടുന്ന അവഗണനയ്ക്ക് ജനപ്രതിനിധികള്‍ക്ക് പങ്കുണ്ടെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി…