25.5 C
Kottayam
Friday, September 27, 2024

ഏറ്റുമാനൂരിൽ പാലരുവിയ്ക്ക് സ്റ്റോപ്പ്: കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് നിവേദനവുമായി ഏറ്റുമാനൂർ രാധാകൃഷ്ണൻ

Must read

ന്യൂഡൽഹി :”തന്റെ നാടിന്റെ പ്രശ്‌നമാണ്, പരിഹാരം ഉണ്ടാകണം” എന്ന ശക്തമായ നിലപാടുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തി യാത്രക്കാർ നൽകിയ നിവേദനം ഏറ്റുമാനൂർ രാധാകൃഷ്ണൻ കൈമാറി. റെയിൽവേ പാസഞ്ചർ സർവീസസ് കമ്മറ്റിയിൽ കേരളത്തിനെ പ്രതിനിധീകരിക്കാൻ തലസ്ഥാനത്ത്‌ എത്തിയതായിരുന്നു ഏറ്റുമാനൂർ രാധാകൃഷ്ണൻ. പാലരുവിയുടെ സ്റ്റോപ്പേജ് ഇന്ന് ഏറ്റുമാനൂരിന്റെ പൊതുവികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. സന്ദർശനവേളയിൽ രാജ്യസഭാ എംപി. അൽഫോൺസ് കണ്ണന്താനവും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു.

വാജ്പേയ് മന്ത്രി സഭയിൽ ഒ. രാജാഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്താണ് പഴയ ഏറ്റുമാനൂർ സ്റ്റേഷനിൽ എക്സ്പ്രസ്സ്‌ ട്രെയിനുകൾ അനുവദിക്കുന്നതിന് തടസ്സമായി നിന്ന പ്ലാറ്റ്ഫോമിന്റെ നീളം വർദ്ധിപ്പിച്ചത്. ശക്തമായ സമ്മർദ്ദം മൂലം ഒ. രാജഗോപാൽ ഏറ്റുമാനൂർ സന്ദർശിക്കുകയും ഓവർ ബ്രിഡ്ജ് ന് ഇരുവശത്തേയും ബന്ധിപ്പിച്ചു കൊണ്ട് പ്ലാറ്റ് ഫോം നിർമ്മിക്കാനുള്ള നടപടികൾ അന്ന് പൂർത്തിയാക്കാനിടയായത് ഏറ്റുമാനൂർ രാധാകൃഷ്ണന്റെ ശ്രമഫലമായാണ്.

എറണാകുളത്ത്‌ ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനായ പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിക്കാതിരുന്നത് യാത്രക്കാരുടെ ഇടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പലതവണ ജനപ്രതിനിധികളെയും റെയിൽവേ അധികൃതരെയും യാത്രക്കാർ ഈ വിഷയവുമായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരട്ടപ്പാതയും അനുബന്ധ സൗകര്യങ്ങളുമടക്കം കേരളത്തിലെ തന്നെ മികച്ച സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിച്ച ഏറ്റുമാനൂരിലെ ജനങ്ങളുടെ യാത്രാക്ലേശം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കോട്ടയം ജില്ലയിലെ ഭൂരിപക്ഷം യുവാക്കളും എറണാകുളത്തെ ഐ.റ്റി മേഖലയിലും മറ്റു കച്ചവടസ്ഥാപനങ്ങളിലും ജോലിയ്ക്കായി എറണാകുളം ജില്ലയെ ആശ്രയിക്കുന്നവരാണ്. എറണാകുളത്തെ സ്ഥിതിചെയ്യുന്ന ഹൈക്കോടതി, ബ്രോഡ് വേ, ഇൻഫോ പാർക്ക്, മാളുകൾ, മറ്റു വ്യവസായ സ്ഥാപനങ്ങളിലേയ്ക്കും ദിവസേന യാത്രചെയ്തു മടങ്ങുന്ന സ്ഥിരയാത്രക്കാരെയും MG യൂണിവേഴ്സിറ്റി, ITI ജീവനക്കാരെയും വിദ്യാർത്ഥികളെയും സംഘടിപ്പിച്ച് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് സ്റ്റേഷനിൽ ഒപ്പു ശേഖരണം നടത്തിയിരുന്നു. നാടിന്റെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യം ചൂണ്ടിക്കാട്ടി ശ്രീ. ഏറ്റുമാനൂർ രാധാകൃഷ്ണൻ റെയിൽവേ മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിനൊപ്പം യാത്രക്കാരുടെ പരാതികളും പങ്കുവെച്ചു.

പുലർച്ചെ 06 40 ന് കടന്നുപോകുന്ന മെമുവിന് ശേഷം എറണാകുളം ഭാഗത്തേയ്ക്ക് വേണാട് എക്സ്പ്രസ്സ്‌ മാത്രമാണ് ഇപ്പോൾ ഏറ്റുമാനൂർ യാത്രക്കാർക്ക് ആശ്രയമായിട്ടുള്ളത്. വേണാട് എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. ആശാസ്ത്രീയമായ ക്രോസ്സിങ് കാരണം ചിങ്ങവനത്ത്‌ നിന്ന് ഏറ്റുമാനൂർ കടന്നുപോകാൻ വേണാട് ഇപ്പോൾ ഒരുമണിക്കൂറിലേറെ സമയമാണ് എടുക്കുന്നത്. ചെന്നൈ മെയിൽ വൈകി കോട്ടയമെത്തിയാലും മുൻ‌കൂട്ടി നിശ്ചയിച്ച ക്രോസ്സിങ്ങിൽ മാറ്റം വരുത്താതെ കോട്ടയത്തും ചിങ്ങവനത്തും യാതൊരു യുക്തിയുമില്ലാതെ വേണാട് പിടിച്ചിടുന്നത് പതിവായിരിക്കുന്നു. സ്ത്രീകൾക്ക് പുലർച്ചെ 06 40 ന് മുമ്പ് ഏറ്റുമാനൂരിൽ എത്തിച്ചേരുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ്‌ അനുവദിക്കുന്നതിലൂടെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതോടൊപ്പം ഏറ്റുമാനൂർ സ്റ്റേഷന് വരുമാനം വർദ്ധിക്കുകയും സ്റ്റേഷനെ ആശ്രയിച്ചു ജീവിക്കുന്ന കച്ചവടക്കാർക്കും ഓട്ടോ ടാക്സി ജീവനക്കാർക്കും കൂടുതൽ മെച്ചമുണ്ടാകുന്നതുമാണ്.

യാത്രക്കാരുടെ കൂട്ടായ്മയായ *ഫ്രണ്ട്‌സ് ഓൺ റെയിൽസ്* നൽകിയ നിവേദനമാണ് ഏറ്റുമാനൂർ രാധാകൃഷ്ണൻ പ്രേത്യേക ശുപാർഷയ്ക്കൊപ്പം കേന്ദ്രമന്ത്രിയ്ക്ക് കൈമാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week