പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂൺ 15) ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
ചെന്നൈ-1
മെയ് 31ന് വന്ന കണ്ണാടി തണ്ണീർപന്തൽ സ്വദേശി(57 പുരുഷൻ)
സൗദി അറേബ്യ-2
ജൂൺ 13ന് എത്തിയവരായ മേലാർകോട് തെക്കുംപുറം സ്വദേശിയായ ഒരു വയസ്സുള്ള പെൺകുഞ്ഞ് അലനല്ലൂർ സ്വദേശി(34 പുരുഷൻ).ഇതിൽ അലനല്ലൂർ സ്വദേശി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഡൽഹി-1
പൊൽപ്പുള്ളി സ്വദേശി(40 സ്ത്രീ)
അബുദാബി- 1
മെയ് 31ന് എത്തിയ പഴയലക്കിടി സ്വദേശി(51 പുരുഷൻ)
സമ്പർക്കം-2
ജൂൺ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പത്തിരിപ്പാല സ്വദേശിനിയുടെ ചെറു മക്കളായ 10 വയസ്സുള്ള പെൺകുട്ടി, 11 വയസ്സുള്ള ആൺകുട്ടി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്.
കൂടാതെ ഇന്ന് ജില്ലയിൽ 12 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 146 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഒരാൾ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.