KeralaNews

പാലായിൽ കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: പാലായിൽ കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. വലവൂർ സ്വദേശികളായ പാറയിൽ രാജൻ (54), ഭാര്യ സീത (52) എന്നിവരാണ് മരിച്ചത്. പാലാ – വലവൂർ റൂട്ടിൽ പേണ്ടാനം വയൽ ജങ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടമുണ്ടായത്.

പേണ്ടാനം വയൽ ടൗണിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ ദമ്പതികൾ തിരക്കായതിനാൽ ഭക്ഷണം കഴിക്കാതെ തിരികെയിറങ്ങി. തുടർന്ന് വലവൂർ ഭാഗത്തേക്ക് പോകുന്നതിനായി റോഡിലൂടെ ബൈക്ക് തിരിക്കുന്നതിനിടയിലാണ് തൃശൂരിൽനിന്നു വരികയായിരുന്ന കെ.എസ്.ആർ.ടി സി. ബസുമായി കൂട്ടിയിടിച്ചത്.

ഇടിച്ച സ്ഥലത്ത് നിന്നും 15 മീറ്ററോളം മുൻപോട്ട് നീങ്ങിയാണ് ബസ് നിന്നത്. ബൈക്ക് ബസിൻ്റെ മുൻഭാഗത്തെ ടയറിനടിയിലേക്ക് കയറിയ നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button