KeralaNews

പാലാ നഗരസഭാ വാർഡുകൾ പുനർനിർണ്ണയം ചെയ്യുവാൻ ഹൈക്കോടതി ഉത്തരവ്

പാലാ: പാലാ നഗരസഭയിലെ ആറാം വാർഡ് സ്ത്രീ സംവരണമായി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഉത്തരവ്.
2 6 അംഗ നഗരസഭയിലെ പുലിമലകുന്ന് വാർഡ് മൂന്നാം തവണയും സംവരണ വാർഡായി നിശ്ചയിച്ചു കൊണ്ടുള്ള കൊല്ലം റീജണൽ നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ 30.9.20-ലെ ഉത്തരവാണ് കോടതി റദ്ദാക്കിയത്.

നറുക്കെടുപ്പിലൂടെയാണ് അന്ന് സംവരണ വാർഡുകൾ നിശ്ചയിച്ച് ഉത്തരവിറക്കിയത്‌.
മൂന്നാം തവണയും ആറാം വാർഡ് സംവരണ വാർഡാക്കിക്കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് കേ.കോൺ (എം) പാലാ നിയോജക മണ്ഡലം സെക്രട്ടറി ബൈജു കൊല്ലം പറമ്പിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നഗരസഭയിലെ പുലിമലക്കുന്ന് 6-)o വാർഡ് 2010, 2015 വർഷങ്ങളിൽ സംവരണ വാർഡായിരിക്കവെ വീണ്ടും മൂന്നാം തവണയും സംവരണ വാർഡായി നിശ്ചയിച്ചതിനെതിരെയായിരുന്നു ബൈജു കൊല്ലംപറമ്പിൽ ഹർജിയിൽ ചോദ്യം ചെയ്തത്.
രണ്ട് പ്രാവശ്യം സംവരണ വാർഡായിരുന്ന നഗരസഭയിലെ 12-ാം വാർഡ് ജനറൽ ആക്കി മാറ്റുകയും ആറാം വാർഡ് വീണ്ടും സംവരണ വാർഡായി നില നിർത്തിയതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി ഉത്തരവു പ്രകാരം 6, 12. വാർഡുകൾ ഒഴിച്ചു നിർത്തി മറ്റുള്ള 24 വാർഡുകൾ ഇനി പുനർനിർണ്ണയം നടത്തുവാനാണ് കോടതി ഉത്തരവ്.
ഈ ഉത്തരവ് നടപ്പാകുന്നതോടെ നഗരസഭയിലെ 6 ,12 വാർഡുകൾ ജനറൽ വാർഡായി നില നിർത്തി മറ്റ് ജനറൽ, സംവരണ വാർഡുകൾ വീണ്ടും പുനർനിർണ്ണയം ചെയ്യപ്പെടും.
ഹൈക്കോടതി അഭിഭാഷകരായ പി. ദീപക്, ജയ് ജോർജ് എന്നിവർ ഹർജിക്കാരനു വേണ്ടി ഹാജരായി.കോടതി വിധിയിൽ പരാതിക്കാരനായ ബൈജു കൊല്ലം പറമ്പിൽ സന്തുഷ്ടി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker