24.2 C
Kottayam
Tuesday, June 9, 2026

മാണി ഗ്രൂപ്പിന്‍റെ ഭരണകാലത്ത് ഉദ്ഘാടനം ചെയ്ത ശ്മശാനം പ്രവര്‍ത്തിക്കുന്നില്ല, ജോസ് കെ മാണിയുടെ പേരിൽ പരസ്യമായി നാട്ടുകാരോട് മാപ്പു പറഞ്ഞ് പാലാ നഗരസഭ ചെയര്‍പേഴ്സണ്‍, വിവാദം

Must read

കോട്ടയം: മാണി ഗ്രൂപ്പിന്‍റെ ഭരണകാലത്ത് ഉദ്ഘാടനം ചെയ്ത ശ്മശാനം പ്രവര്‍ത്തിക്കാത്തതിന് പരസ്യമായി നാട്ടുകാരോട് മാപ്പു പറഞ്ഞ് പാലാ നഗരസഭയിലെ സിപിഎം ചെയര്‍പേഴ്സണ്‍ ജോസിൻ ബിനോ. ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പിലെ വിവാദത്തിനു പിന്നാലെയാണ് കേരള കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയുളള സിപിഎം നീക്കം. ചെയര്‍പേഴ്സൺ ഇടതു മുന്നണിയോട് മാപ്പു പറയണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഡിസംബറിലാണ് പാലാ നഗരസഭയിലെ  പുതിയ ശ്മശാനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തത്. അന്ന് നഗരസഭയുടെ ഭരണം കേരള കോണ്‍ഗ്രസ് എം നായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്ത ശ്മശാനത്തില്‍ വൈദ്യുതി കണക്ഷന്‍ പോലും ഉണ്ടായിരുന്നില്ല.

ഉദ്ഘാടനത്തിനപ്പുറം ശ്മശാനം പ്രവര്‍ത്തിച്ചുമില്ല. തുടർന്ന് നാട്ടുകാരുടെ പരാതി ശക്തമായി. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം വിഷയം ശക്തമായി ഉയര്‍ത്തി. കിട്ടിയ അവസരം മാണി ഗ്രൂപ്പിനെയും ജോസ് കെ മാണിയെയും കൊട്ടാന്‍ കിട്ടിയ നന്നായി വിനിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍ നഗര ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎം പ്രതിനിധികള്‍.

ശ്മശാനത്തിന്റെ പേരില്‍ മുന്‍ ഭരണസമിതികളെ കബളിപ്പിച്ചതിന് സിപിഎം ചെയര്‍പേഴ്സണ്‍ പരസ്യമായി മാപ്പു പറഞ്ഞു. എല്‍ഡിഎഫിനു വേണ്ടിയും ജോസ് കെ മാണിക്കും വേണ്ടിയുമായിരുന്നു സിപിഎം  നേതാവിന്‍റെ മാപ്പ്.

- Advertisement -

പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മാപ്പും. ജോസ് കെ മാണിയുടെ പേരില്‍ മാപ്പു പറയാന്‍ ചെയര്‍പേഴ്സണ് അര്‍ഹതയില്ലെന്നും രണ്ടോ മൂന്നോ കൗണ്‍സിലര്‍മാരെ തൃപ്തിപ്പെടുത്താനുളള നാടകം ജനം തിരിച്ചറിയുമെന്നും  കേരള കോണ്‍ഗ്രസ് മറുപടി പറഞ്ഞതോടെ പാലാ പ്രതിസന്ധി ഇടതുമുന്നണിയില്‍ രൂക്ഷമാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week