ഗംഗയില്‍ മുങ്ങിക്കുളിച്ച് നടി ലെന,കമന്റുമായി ആരാധകര്‍

കൊച്ചി:സിനിമകളുടെ ഇടവേളകളില്‍ യാത്രയാണ് ലെനയുടെ പ്രധാന ഹോബി. ലുക്കിലും അപ്പിയറന്‍സിലും പുതുമ കൊണ്ടുവരാറുള്ള ലെന തന്റെ യാത്രാ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെയ്ക്കാറുമുണ്ട്.  സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ഏറ്റവും പുതിയതായി ഋഷികേശില്‍ നിന്നുള്ള ചിത്രമാണ് പങ്കുവച്ചത്.

ആദ്യമായാണ് ഋഷികേശില്‍ എത്തുന്നത്എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചത്. അതിരാവിലെ നദിയില്‍ മുങ്ങി പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് ലെന ഷെയര്‍ ചെയ്തത്. വളരെ മനോഹരമായ അനുഭവം, ദൈവീകം തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.

രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലെന. ജയരാജിന്റെ സ്‌നേഹംഎന്ന ചിത്രത്തിലൂടെയായിരുന്നു ലെനയുടെ അരങ്ങേറ്റം.
സിനിമയില്‍ എത്തിയതിന്റെ സില്‍വര്‍ ജൂബിലി കഴിഞ്ഞ ദിവസമാണ് ലെന ആഘോഷിച്ചത്.

25 വര്‍ഷങ്ങള്‍ക്കിടയില്‍ നൂറ്റിയമ്പതിനടുത്ത് ചിത്രങ്ങളില്‍ ഇതിനകം ലൈന അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ട്രാഫിക്എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. 

റഹിം ഖാദര്‍ സംവിധാനത്തില്‍ ഒരുങ്ങിയവനിത ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ലെനയെ കൂടാതെ സജിത മഠത്തില്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News