23.9 C
Kottayam
Thursday, June 4, 2026

സിന്ദൂരം വെടിമരുന്നാകുന്നത്‌ പാകിസ്താൻ കണ്ടു: പ്രധാനമന്ത്രി

Must read

ന്യൂഡൽഹി: പവിത്രമായ സിന്ദൂരം വെടിമരുന്നായാൽ എന്താണുണ്ടാകുകയെന്ന്‌ ശത്രുരാജ്യം പഠിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മൂന്ന് സേനകളും സൃഷ്ടിച്ച ചക്രവ്യൂഹത്തിൽ കുടുങ്ങിയ പാകിസ്താൻ മുട്ടുമടക്കാൻ നിർബന്ധിതമായി. അമൃത് ഭാരത് സ്റ്റേഷനുകളായി വികസിപ്പിച്ച രാജ്യത്തെ 103 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം രാജസ്ഥാനിലെ ബികാനേറിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പ്രദേശമായ ബികാനേറിലെ പലാനയിലായിരുന്നു ചടങ്ങ്. വ്യാപാരകാര്യങ്ങളിൽ ഇനിയൊരു ചർച്ചയുമില്ലെന്നും പാക് അധീന കശ്മീരിന്റെ കാര്യത്തിൽമാത്രമാകും ചർച്ചയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

- Advertisement -

- Advertisement -

തന്റെ ഞരമ്പുകളിലൂടെ ഇപ്പോൾ ഓടുന്നത് രക്തമല്ല, സിന്ദൂരമാണ്. ഓരോ ഭീകരാക്രമണത്തിനും പാകിസ്താൻ കനത്തവില നൽകേണ്ടിവരും. ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി വെറുമൊരു പ്രതികാരമായിരുന്നില്ല. നീതിയുടെ പുതിയരൂപമാണ് നടപ്പാക്കിയത്. ആണവഭീഷണി ഉയർത്തിയാൽ ഇന്ത്യ ഭയപ്പെടില്ല. ഭീകരാക്രമണം നടത്തുന്നവരെയും അവരെ പോറ്റിവളർത്തുന്ന സർക്കാരിനെയും നമ്മൾ വേറിട്ടു കാണുന്നില്ല, ഒന്നായിട്ടാണ് കാണുന്നത് -മോദി പറഞ്ഞു.

അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി രാജ്യത്തെ നവീകരിച്ച 103 സ്റ്റേഷനുകൾ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു. കേരളത്തിലെ വടകര, ചിറയിൻകീഴ്, പുതുച്ചേരിയിലെ മാഹി സ്റ്റേഷനുകൾ ഇതിലുൾപ്പെടും. രാജ്യത്തെ 1337 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

Popular this week