24 C
Kottayam
Thursday, June 4, 2026

കാഞ്ഞിരക്കൊല്ലി നിധീഷ് ബാബു വധം: കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതി ബിജേഷ് റിമാന്‍ഡില്‍

Must read

കണ്ണൂര്‍ : പയ്യാവൂര്‍ മേഖലയിലെ മലയോര ടൂറിസം കേന്ദ്രങ്ങളിലൊന്നായ കാഞ്ഞിരക്കൊല്ലിയിലെ ഇരുമ്പ് പണിക്കാരനായ നിധീഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അപ്പുവെന്ന കെ.ബിജേഷ്(36) തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി. അഡ്വ തങ്കച്ചന്‍ മുഖേനെ തളിപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച്ച പകല്‍ 12 മണിക്ക് കീഴടങ്ങിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതിയാണ് അപ്പുവെന്ന് വിളിക്കുന്ന ബിജേഷ്. കാഞ്ഞിരക്കൊല്ലി ശശി പാറ റോഡരികിലെ ആമിനത്തോട്ടിലെ മടത്തേടത്ത് നിധീഷ് ബാബുവിനെ (38) പിന്‍ കഴുത്തില്‍ അരിവാള്‍ കൊണ്ടു വെട്ടിക്കൊല്ലുകയും തടയാന്‍ ചെന്ന ഭാര്യ ശ്രുതിയെ ( 28 ) കൈകള്‍ക്ക് വെട്ടുകയും ചെയ്തത് ബിജേഷാണെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച പകല്‍ 12.45 ന് ബൈക്കിലെത്തിയ പ്രതികള്‍ നിധീഷിനെ വീടിനോടു ചേര്‍ന്നുള്ള ആലയില്‍ വെച്ച് അവിടെ നിര്‍മ്മിച്ച് വെച്ച കത്തി ഉപയോഗിച്ചാണ് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച നിധീഷിന്റെ ഭാര്യ ശ്രുതിയുടെ കൈവിരലുകള്‍ അറ്റുപോയിരുന്നു. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ രണ്ടാം പ്രതി ചന്ദനക്കാംപാറ സ്വദേശി രതീഷിനെ പയ്യാവൂര്‍ പൊലിസ് ബുധനാഴ്ച്ച രാവിലെ പിടികൂടിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും പ്രതിയെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വിട്ടു കിട്ടുന്നതിന് അപേക്ഷ നല്‍കുമെന്ന് പയ്യാവൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ട്വിങ്കിള്‍ ശശി അറിയിച്ചു.

- Advertisement -

കള്ളത്തോക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ബൈക്കില്‍ നിധിഷ് ബാബുവിന്റെ വീട്ടിലെത്തിയ പ്രതികള്‍ സംഘം ചേര്‍ന്ന് സംഘം മദ്യപിച്ചതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനിടെയുണ്ടായ വാക് തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്.

- Advertisement -

വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട നിധിഷ് ബാബുവിന്റെ ഭാര്യ ശ്രുതിയുടെ മൊഴിയും പയ്യാവൂര്‍ സഹകരണ ബാങ്കിന്റെ കാഞ്ഞിരക്കൊല്ലി ശാഖയില്‍ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുമാണ് കേസില്‍ നിര്‍ണായകമായത്. നിധീഷ് ബാബുവിന്റെ രണ്ടു മക്കളുടെയും ഭാര്യയുടെയും മുന്‍പില്‍ വെച്ചാണ് പ്രതികള്‍ അരുംകൊല നടത്തിയത്.

നേരത്തെ കാഞ്ഞിരക്കൊല്ലി മേഖലയില്‍ കള്ളത്തോക്ക് നിര്‍മ്മാണം വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് പയ്യാവൂര്‍ പൊലിസ് നിധീഷിന്റെ ഇരുമ്പ് പണിശാലയിലും റെയ്ഡു നടത്തിയിരുന്നു. എന്നാല്‍ രണ്ടാഴ്ച്ച മുന്‍പ് നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല നായാട്ടു സംഘവുമായി ബന്ധമുള്ള ബിജേഷ് കള്ളത്തോക്ക് നിര്‍മ്മാണത്തിനായി നിധീഷ് ബാബുവിന് പണം നല്‍കിയിരുന്നതായും എന്നാല്‍ തോക്കോ കൊടുത്ത പണമോ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന് ലഭിച്ച വിവരം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week