ഇസ്‌ലാമാബാദ്: ലഹോറിൽ രണ്ട് വിദേശ വനിതകൾ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ കൊച്ചുമകൻ അറസ്റ്റിലായതിന് പിന്നാലെ പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്‍ഹാഖ് ധറിനെതിരെ കടുത്ത വിമർശനം. വെനസ്വേല, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വനിതകൾ ജൂൺ 29നാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ ഇസ്‍ഹാഖ് ധറിന്റെ കൊച്ചുമകൻ മുഹമ്മദ് റാസ ധറിനെ അറസ്റ്റു ചെയ്തിരുന്നു. രാഷ്ട്രീയ എതിരാളികൾ ഇസ്‍ഹാഖ് ധറിന്റെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി.
കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരാൾ ഒളിവിലാണെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രതികളെ ലഹോർ കോടതി വെള്ളിയാഴ്ച അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ വച്ചാണ് റാസ ഈ സ്ത്രീകളെ പരിചയപ്പെട്ടത്. ഇവർ ക്രിപ്‌റ്റോ കറൻസി സംരംഭത്തിൽ പങ്കാളികളായിരുന്നു. ഇവരുടെ പാക്കിസ്ഥാൻ സന്ദർശനത്തിനായി ബിസിനസ് വീസകൾ ഏർപ്പാടാക്കിയത് റാസയായിരുന്നു
പാക്കിസ്ഥാനിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇസ്‍ഹാഖ് ധർ. ഇറാനും അമേരിക്കയും തമ്മിലുള്ള പാക്കിസ്ഥാന്റെ മധ്യസ്ഥ ചർച്ചാ സംഘത്തിൽ അംഗമായിരുന്നു. കൊല്ലപ്പെട്ട ഇറാൻ നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനും പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനുമൊപ്പം ഇസ്‍ഹാഖ് ധറും പങ്കെടുത്തിരുന്നു.
English Summary
Pakistan Deputy Prime Minister Ishaq Dar is facing intense political backlash and demands for resignation after his grandson, Muhammad Raza Dar, was arrested in connection with a gang-rape case in Lahore. The victims, two foreign nationals from Venezuela and the Netherlands, were allegedly gang-raped on June 29. Following the arrest of Muhammad Raza Dar, political rivals and opposition parties launched fierce criticism against Ishaq Dar, demanding he step down to ensure an unbiased investigation. The incident has triggered widespread public outrage across Pakistan, raising serious diplomatic and safety concerns for foreign tourists in the country.


