സ്ത്രീകളുടെ അശ്ലീലതയും നഗ്നതയുമാണ് കൊറോണ പടരാനുള്ള കാരണം! വിവാദ പരാമര്‍ശവുമായി പാക് പുരോഹിതന്‍

ഇസ്ലാമാബാദ്: ലോകത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിവാദ പരമാര്‍ശവുമായി പാക് പുരോഹിതന്‍ മൗലാന താരിഖ് ജമീല്‍. സ്ത്രീകളുടെ തെറ്റുകളും മാന്യമല്ലാത്ത പ്രവര്‍ത്തികളുമാണ് ലോകത്ത് കൊറോണ വൈറസ് പടരാനുള്ള കാരണമെന്നായിരിന്നു പുരോഹിതന്റെ പരാമര്‍ശം. ഒരു പ്രാര്‍ത്ഥനാസംഗമത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തിലായിരുന്നു താരിഖ് ജമീലിന്റെ പരാമര്‍ശങ്ങളെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ വൈറസിന്റെ രൂപത്തില്‍ ദൈവത്തിന്റെ ശിക്ഷ വരാന്‍ കാരണം അശ്ലീലതയും നഗ്‌നതയുമാണ്. ”ആരാണ് തന്റെ രാജ്യത്തിലെ പെണ്‍മക്കളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത്. അവരുടെ വസ്ത്രം ചെറുതായി വരുന്നു. അശ്ലീലത സമൂഹത്തില്‍ സാധാരണമായതോടെ അള്ളാഹ് ശിക്ഷ നല്‍കി” മൗലാന താരിഖ് ജമീല്‍ പറഞ്ഞു.

അതേസമയം, സ്ത്രീകള്‍ക്കെതിരായ പുരോഹിതന്റെ പരാമര്‍ശങ്ങളില്‍ വ്യാപകമായ പ്രതിഷേധങ്ങളാണ് പാകിസ്ഥാനില്‍ ഉയര്‍ന്നിരിക്കുന്നത്. രാജ്യത്ത് ഏറെ പിന്തുണയുള്ള പുരോഹിതനെതിരെ രാഷ്ട്രീയ നേതാക്കളും സോഷ്യല്‍ മീഡിയയും ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News