ജമ്മു: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന പാകിസ്താന്‍ സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം (ഡ്രോണ്‍) വെടിവെച്ചിട്ടു. രാവിലെ എട്ടുമണിയോടെ കുപ് വാര ജില്ലയിലെ കേരന്‍ സെക്ടറിലെ നിയന്ത്രണരേഖയിലാണ് സംഭവം. ചൈനീസ് കമ്പനിയാണ് ഡി.ജെ.ഐ മാവിക് 2 പ്രോ മോഡല്‍ ആളില്ലാ ചെറുവിമാനം നിര്‍മിച്ചത്. ചെറുവിമാനം വെടിവെച്ചിട്ടത് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയതോടെയാണെന്ന് കരസേന അറിയിച്ചു.
നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി രക്ഷാസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ, ഇന്ത്യന്‍ പ്രദേശത്തേക്ക് ഭീകരരെ കയറ്റിവിടാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്താന്റെ പദ്ധതി നിയന്ത്രണരേഖയില്‍ മഞ്ഞുവീഴ്ച ആരംഭിക്കുന്നതിന് മുമ്പ് ഭീകരരെ അതിര്‍ത്തി കടത്തിവിടുകയാണ്.