പഹൽ​ഗാം ഭീകരാക്രമണം: 2 പേർ അറസ്റ്റിൽ: ഭീകരർക്ക് നേരിട്ട് സഹായം നൽകിയവരാണ് അറസ്റ്റിലായതെന്ന് എൻഐഎ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എൻ‌ഐഎ. ഭീകരാക്രമണം നടപ്പാക്കിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്.

പഹൽ​ഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹ​മ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയിരിക്കുന്നതെന്നും എൻഎഐ വ്യക്തമാക്കി. ഇവർ 3 ഭീകരരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്.

ഭീകരർ ലഷ്കർ ബന്ധമുള്ള ഭീകരരെന്ന് പിടിയിലായവർ‌ മൊഴി നൽകിയതായി എൻഐഎ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News