ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക ഉയർന്നു; കാർ മരത്തിലിടിച്ച് നിർത്തി; പിന്നാലെ തീആളിക്കത്തി; സംഭവം കോട്ടയത്ത്

ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക ഉയർന്നു; കാർ മരത്തിലിടിച്ച് നിർത്തി; പിന്നാലെ തീആളിക്കത്തി; സംഭവം കോട്ടയത്ത്

കോട്ടയം: വാഴൂർ പുളിക്കൽകവലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ചങ്ങനാശ്ശേരി തുരുത്തി സ്വദേശി കുറ്റിക്കൽ വീട്ടിൽ മോൻസിയുടെ വാഹനമാണ് തീ പിടിച്ച് കത്തിയത്.

വണ്ടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മോൻസി കാർ മരത്തിലിടിച്ച് നിർത്തുകയായിരുന്നു. ആർക്കും പരിക്ക് ഇല്ല. ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News