24.8 C
Kottayam
Thursday, June 4, 2026
No menu items!

ഗോപിനാഥിനെ തിരിച്ചെത്തിക്കണം, ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കില്‍ അച്ഛനോടുള്ള നീതികേടാകും- പത്മജ

Must read

കൊച്ചി:എ.വി ഗോപിനാഥിനെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഗോപിനാഥിനെ പോലെ കഴിവുള്ള നേതാക്കളെ മാറ്റിനിർത്തിയതാണ് പാർട്ടിക്ക് സംഭവിച്ച തകർച്ചയ്ക്ക് കാരണമെന്നും പത്മജ പറഞ്ഞു.

ഗോപിനാഥിനെ കാലങ്ങളായി നന്നായി അറിയാം. കരുണാകരന്റെ വിശ്വസ്തരുടെ കൂട്ടത്തിലുള്ള ആളായിരുന്നു അദ്ദേഹം. എല്ലാവരുംകൂടി ഗോപിനാഥിന് ദ്രോഹിക്കുന്നത് കണ്ടപ്പോൾ പലപ്പോഴും ഇക്കാര്യം പറയണമെന്ന് തോന്നിയിരുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യം പറഞ്ഞില്ലെങ്കിൽ അച്ഛന്റെ ആത്മാവിനോട് ചെയ്യുന്ന നീതികേടായിരിക്കുമെന്നും പത്മജ പറഞ്ഞു.

മനസിൽ തോന്നിയ കാര്യം മാത്രമാണ് താൻ പറഞ്ഞത്. ഇതൊരിക്കലും നേതൃത്വത്തിനെതിരല്ല. ഗോപിനാഥിന് പാർട്ടിയിലേക്ക് തിരിച്ചുവരാൻ ഇനിയും സമയമുണ്ട്. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ അവസരം ലഭിക്കുകയാണെങ്കിൽ അതുചെയ്യുമെന്നും അവർ പറഞ്ഞു. ഗോപിനാഥിനെ കോൺഗ്രസിൽ തിരിച്ചെത്തിക്കണമെന്ന് പരസ്യമായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും പത്മജ ആവശ്യപ്പെട്ടിരുന്നു.

കെപിസിസി പട്ടികയിൽ സ്ത്രീകൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നും പത്മജ കുറ്റപ്പെടുത്തി. ഉയർന്ന സ്ഥാനങ്ങളിലും വനിതകളെ നിയോഗിക്കാം. അവർക്ക് അതിനുള്ള കഴിവുണ്ടെന്നും പത്മജ പറഞ്ഞു.

- Advertisement -

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

- Advertisement -

എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസ്സിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാൻ.
ഒരിക്കൽ രാമനിലയത്തിൽ വെച്ച് അച്ഛൻ ഒരു കാര്യം ഗോപിനാഥിനെ ഏൽപ്പിക്കുന്നത് ഞാൻ കണ്ടു. എനിക്കു കേട്ടപ്പോൾ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാൻ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുൻപിൽ വരൂ എന്ന് പറഞ്ഞു . അതു പോലെ തന്നെ സംഭവിച്ചു. ഞാൻ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റിനിർത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ടുവരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week