തൃശൂര്‍ കാണാൻ കൊള്ളാവുന്ന സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ അവരുടെ ജീവിതം കുട്ടിച്ചോറാകുമെന്ന് പത്മജ വേണുഗോപാല്‍.
സാധാരണ സ്ത്രീകള്‍ക്ക് പാര്‍ടിയില്‍ പ്രവര്‍ത്തിക്കുക ഭയങ്കര ബുദ്ധിമുട്ടാണെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പത്മജ പറഞ്ഞു. സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ അവര്‍തന്നെ നോക്കട്ടെ എന്ന നിലപാടാണ്.
സ്ത്രീകളോട് മോശമായി പെരുമാറുന്നവരാണ് കൂടുതലും. ഷാനിമോള്‍ ഉസ്മാൻ ഉപതെരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ ജയിച്ചതാണ്. ബിന്ദു കൃഷ്ണ എത്ര ഓടിനടന്ന് പണിയെടുത്തു. ഡിസിസി പ്രസിഡന്റായിരിക്കുമ്ബോള്‍ എത്ര കഷ്ടപ്പെട്ടു. ഇപ്പോഴെന്തായി. അവരുടെ സങ്കടം എന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. എത്ര കഴിവുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കുക പതിവാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News