24.8 C
Kottayam
Thursday, June 4, 2026

പി വി സിന്ധു ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍ സെമിയിൽ

Must read

ടോക്യോ:ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍ വനിതകളില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ 21-13, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് സിന്ധു സെമിയില്‍ പ്രവേശിക്കുന്നത്. സെമി നാളെ ഉച്ചയ്‌ക്ക് ശേഷം നടക്കും.

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.

അതേസമയം ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചു. അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റാണി രാംപാലും സംഘവും തോല്‍പിച്ചത്. ഇന്ത്യയുടെ വിജയഗോള്‍ അവസാന ക്വാര്‍ട്ടറില്‍ 57-ാം മിനുറ്റില്‍ നവ്‌നീത് കൗറിലൂടെ പിറന്നു. ഇക്കുറി ഇന്ത്യന്‍ വനിതകളുടെ ആദ്യ ജയമാണിത്. നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ബ്രിട്ടനോടും പരാജയപ്പെട്ടിരുന്നു. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ടീമിനായി.

നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. നിലവില്‍ ഇന്ത്യ അ‍ഞ്ചാമതും അയര്‍ലന്‍ഡ് നാലാം സ്ഥാനത്തുമാണ്. നാളെ ഇന്ത്യ ജയിക്കുകയും ബ്രിട്ടനോട് അയര്‍ലന്‍ഡ് തോൽക്കുകയും ചെയ്‌താൽ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താം.

- Advertisement -

ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും നിരാശയുടെ ദിനമാണിത്. 25 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ പ്രതീക്ഷയായ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ മടങ്ങി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ ദേശീയ റെക്കോർഡ് തിരുത്തി. 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോർഡാണ് മറികടന്നത്. എന്നാല്‍ ഏഴാമതായേ അവിനാഷിന് ഫിനിഷ് ചെയ്യാനായുള്ളൂ.

- Advertisement -

ഒളിംപി‌ക്‌സില്‍ വനിതകളുടെ അമ്പെയ്‌ത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ ദീപിക കുമാരി പുറത്തായി. ക്വാര്‍ട്ടറില്‍ തെക്കന്‍ കൊറിയയുടെ ആന്‍ സാനിനോട് തോറ്റു. ടോക്കിയോയില്‍ രണ്ട് സ്വര്‍ണം നേടിയ താരമാണ് സാന്‍. അമ്പെയ്‌ത്തില്‍ അതാനു ദാസിന്‍റെ മത്സരം മാത്രമാണ് ഇനി ഇന്ത്യന്‍ താരങ്ങളില്‍ അവശേഷിക്കുന്നത്. അതാനുവിന്‍റെ മത്സരങ്ങള്‍ നാളെ പൂര്‍ത്തിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week