KeralaNews

നിലമ്പൂരില്‍ പി.വി അന്‍വര്‍ വീണ്ടും; മലപ്പുറം സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയായി

തിരൂര്‍: മലപ്പുറം ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാപ്പട്ടികയായി. നിലമ്പൂരില്‍ പി.വി അന്‍വര്‍ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. മണ്ഡലത്തില്‍ പി.വി. അന്‍വറിനെ കാണാനില്ലെന്നതിനെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നു നില്‍ക്കവെയാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പൊന്നാനിയില്‍ പി. ശ്രീരാമകൃഷ്ണന്‍, തവനൂരില്‍ കെ.ടി. ജലീല്‍ എന്നിവരെ വീണ്ടും സ്ഥാനാര്‍ഥികളാക്കാനും ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പെരിന്തല്‍മണ്ണയില്‍ മുന്‍ലീഗ് നേതാവും മലപ്പുറം നഗരസഭ ചെയര്‍മാനുമായ കെ പി മുഹമ്മദ് മുസ്തഫയാണ് എല്‍ഡിഎഫിന്റെ പരിഗണനയിലുള്ളത്.

താനൂരില്‍ വി അബ്ദുറഹിമാനും തിരൂരില്‍ ഗഫൂര്‍ പി. ലില്ലീസും പരിഗണനയിലുണ്ട്. ഏറനാട് മുന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലി മത്സരിച്ചേക്കും. മങ്കടയില്‍ ടി.കെ. റഷീദലിയുടെ പേരാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. വണ്ടൂരില്‍ മിഥുന, ഇ.ഡി. ചന്ദ്രബാബു എന്നിവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button