KeralaNews

ആന കരിമ്പിന്‍കാട്ടില്‍ എന്നതിനു പകരം ശിവന്‍കുട്ടി നിയമസഭയില്‍ എന്നായി: പി.ടി തോമസ്

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. ആന കരിമ്പിന്‍കാട്ടില്‍ എന്നതിനുപകരം ശിവന്‍കുട്ടി നിയമസഭയില്‍ എന്നായി. നിയമസഭയിലെ ആ ദൃശ്യം വിക്ടേഴ്‌സ് ചാനലില്‍ കാണിക്കണമെന്നും പി.ടി. തോമസ് നിയമസഭയില്‍ പറഞ്ഞു. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പി.ടി. തോമസ് അടിയന്തര പ്രമേയ നോട്ടീസും നല്‍കിയിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചയാള്‍ എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്നും തോമസ് ചോദിച്ചു. സുപ്രീംകോടതി വിധിയില്‍ സന്തോഷിക്കുന്നത് കെ.എം. മാണിയുടെ ആത്മാവാണ്. മാണി അഴിമതിക്കാരനെന്ന് ഇടതുപക്ഷം ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യെന്ന അവസ്ഥയിലാണ് ജോസ് കെ. മാണിയെന്നും പി.ടി. തോമസ് പരിഹസിച്ചു.

അതേസമയം കൈയാങ്കളി കേസില്‍ വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇത് ശിവന്‍കുട്ടിക്കെതിരായ വിഷയമല്ല. പൊതുവിഷയമാണ്. പ്രക്ഷുബ്ധ രാഷ്ട്രീയസാഹചര്യത്തിലെ കേസുകള്‍ സാഹചര്യം മാറുമ്പോള്‍ പിന്‍വലിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button