തിരുവനന്തപുരം:ഷൊർണ്ണൂർ മുൻ എംഎൽഎ പി.കെ.ശശിയെ കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെടിഡിസി) ചെയർമാനായി നിയമിച്ചു. സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ സിപിഎം നേരത്തെ ശശിയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുകയുണ്ടായി. പീഡന പരാതിയുടെ പശ്ചാത്തലത്തിൽ ഇത്തവണ അദ്ദേഹത്തിന് സീറ്റ് നൽകിയിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News