24.9 C
Kottayam
Saturday, June 6, 2026

മൂവാറ്റുപുഴ വേണമെന്ന് കോണ്‍ഗ്രസിനോട് ജോസഫ് വിഭാഗം; യു.ഡി.എഫില്‍ ആശയക്കുഴപ്പം തുടരുന്നു

Must read

തൊടുപുഴ: സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷവും യു.ഡി.എഫില്‍ ആശയക്കുഴപ്പം തുടരുന്നു. മൂവാറ്റുപുഴ സീറ്റ് നല്‍കുന്നത് പരിഗണിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇതിന് പുറമേ ഏറ്റുമാനൂരിന് പകരം പൂഞ്ഞാര്‍ നല്‍കണമെന്നും ജോസഫ് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിന് മത്സരിക്കാം. ഇടുക്കി ഏറ്റെടുത്ത് ഉടുമ്പുന്‍ചോല വിട്ടുനല്‍കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പൂഞ്ഞാറില്‍ ടോമി കല്ലാനിയെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഏതാണ്ട് ഉറപ്പിച്ച നിലയിലാണ്. അതിനിടെയാണ് പുതിയ ആവശ്യവുമായി ജോസഫ് വിഭാഗത്തിന്റെ രംഗപ്രവേശം.

ഏറ്റുമാനൂര്‍ ജോസഫ് വിഭാഗത്തിന് നല്‍കിയതിനെതിരേ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിന്റെ പേരാണ് ഏറ്റുമാനൂരില്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നു കേട്ടതെങ്കിലും സീറ്റ് ഒടുവില്‍ ജോസഫ് വിഭാഗത്തിന് നല്‍കുകയായിരുന്നു.

അതേസമയം സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടിക തിരുവനന്തപുരത്ത് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. 85 പേരില്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു മത്സരിക്കും.

- Advertisement -

അഞ്ച് മന്ത്രിമാരും 33 സിറ്റിംഗ് എംഎല്‍എമാരും ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. തുടര്‍ഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എ വിജയരാഘവന്‍ പറയുന്നു. തുടര്‍ഭരണം വരാതിരിക്കാന്‍, മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്ന് എ വിജയരാഘവന്‍ ആരോപിക്കുന്നു. രാഹുല്‍ ഗാന്ധിയും അമിത് ഷായും പരസ്പരം വിമര്‍ശിക്കുന്നില്ല. വര്‍ഗീയതയ്ക്ക് എതിരെ നിലപാടെടുക്കുന്നത് കേരളത്തില്‍ സിപിഎം മാത്രമാണ്. നുണപ്രചാരണത്തിലൂടെ തുടര്‍ഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണെന്നും എ വിജയരാഘവന്‍ പറയുന്നു.

- Advertisement -

നല്ല രീതിയിലാണ് സീറ്റ് വിഭജനം നടന്നതെന്നും പുതുതായി വന്ന കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മികച്ച രീതിയില്‍ സഹകരിച്ച് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. അവര്‍ക്ക് കൂടി സീറ്റ് കൊടുക്കേണ്ടി വരും. അതിനാല്‍ മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റ് നഷ്ടപ്പെടുത്തേണ്ടിയും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു. അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പടെ ഏഴ് സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്കായി സിപിഎം വിട്ടു നല്‍കി. പൊതുവില്‍ സീറ്റ് വിഭജനം നല്ല രീതിയിലാണ് എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍. 30 വയസ്സ് വരെയുള്ള നാല് പേര്‍, 30-40നും ഇടയില്‍ പ്രായമുള്ള 8 പേരുണ്ട്, 40-50 വയസ്സിന് ഇടയില്‍ പ്രായമുള്ള- 13 പേര്‍, 50-60- ന് ഇടയില്‍ പ്രായമുള്ള 31 പേര്‍ മത്സരിക്കുന്നു, 60-ന് മേല്‍ 24 പേരും മത്സരിക്കുന്നു. 9 സ്വതന്ത്രരും മത്സരിക്കുന്നു.

പട്ടിക ഇങ്ങനെ:

- Advertisement -

തിരുവനന്തപുരം ജില്ല
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് വി.കെ.പ്രശാന്ത്
കാട്ടാക്കട ഐ.ബി.സതീഷ്
നേമം വി.ശിവന്‍കുട്ടി
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല വി. ജോയ്
വാമനപുരം ഡി.കെ.മുരളി
ആറ്റിങ്ങല്‍ ഒ.എസ്.അംബിക
അരുവിക്കര ജി സ്റ്റീഫന്‍

കൊല്ലം ജില്ല
കൊല്ലം- എം മുകേഷ്
ഇരവിപുരം എം നൗഷാദ്
ചവറ ഡോ.സുജിത്ത് വിജയന്‍ (സ്വ)
കുണ്ടറ ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര കെ.എന്‍.ബാലഗോപാല്‍

പത്തനംതിട്ട ജില്ല
ആറന്മുള- വീണാ ജോര്‍ജ്
കോന്നി കെ.യു.ജനീഷ് കുമാര്‍
റാന്നി ഘടകകക്ഷിക്ക്

ആലപ്പുഴ ജില്ല
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ ദലീമ ജോജോ
മാവേലിക്കര എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍

കോട്ടയം ജില്ല
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍

എറണാകുളം ജില്ല
കൊച്ചി കെ.ജെ. മാക്‌സി
വൈപ്പിന്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ എം.സ്വരാജ്
കളമശേരി പി രാജീവ്
കോതമംഗലം ആന്റണി ജോണ്‍
കുന്നത്ത്‌നാട് പി.വി.ശ്രീനിജന്‍
ആലുവ ഷെല്‍ന നിഷാദ് അലി
എറണാകുളം- ഷാജി ജോര്‍ജ് (സ്വ)

ഇടുക്കി
ഉടുമ്പന്‍ചോല എം.എം.മണി
ദേവികുളം- തീരുമാനമായില്ല

തൃശൂര്‍
ഇരിങ്ങാലക്കുട ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ മുരളി പെരുനെല്ലി
ചേലക്കര കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ അക്ബര്‍
പുതുക്കാട് കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം എ.സി.മൊയ്തീന്‍

പാലക്കാട് ജില്ല
തൃത്താല- എം ബി രാജെഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ.പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു

വയനാട്
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍

മലപ്പുറം ജില്ല
തവനൂര്‍ കെ.ടി.ജലീല്‍ (സ്വ)
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍ (സ്വ), തിരൂര്‍ ഗഫൂര്‍ പി ലില്ലീസ്,
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാന്‍ ഹാജി (സ്വ)
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂര്‍- പി.മിഥുന

കോഴിക്കോട് ജില്ല
പേരാമ്പ്ര ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി ലിന്റോ ജോസഫ്
കൊടുവള്ളി കാരാട്ട് റസാഖ് (സ്വ)
കുന്ദമംഗലം- പിടിഎ റഹീം (സ്വ)
കൊയിലാണ്ടി കാനത്തില്‍ ജമീല

കണ്ണൂര്‍ ജില്ല
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ വി സുമേഷ്
പേരാവൂര്‍ സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍

കാസര്‍കോട് ജില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -കെ. ആര്‍ ജയാനന്ദ (?), അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week