പാലായില്‍ മാണി സി. കാപ്പന്‍ ജയിക്കുമെന്ന് പി.ജെ ജോസഫ്

തൊടുപുഴ: പാലായില്‍ മാണി സി. കാപ്പന്‍ ജയിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ജോസ് കെ. മാണി വിഭാഗത്തിലെ ഒരാള്‍ പോലും ജയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി എല്ലാ സീറ്റിലും ജയിക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

കേരള കോണ്‍ഗ്രസിലെ എല്ലാ സ്ഥാനാര്‍ഥികളും ജയിക്കും. എന്നാല്‍ അപ്പുറത്ത് ജയിക്കുമെന്ന് പ്രതീക്ഷയുള്ള ഒരു സീറ്റുപോലുമില്ല. പാലായില്‍ ശക്തമായ മത്സരമാകും നടക്കുക. മാണി സി. കാപ്പന്‍ ജയിക്കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

മാണി സി കാപ്പന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ റെക്കോര്‍ഡ് നേട്ടങ്ങളാണ് പാലയ്ക്ക് സമ്മാനിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.മാണി സി കാപ്പന്‍ വിജയിച്ചാല്‍ അത് പാലയ്ക്ക് വലിയൊരു നേട്ടം ആയിരിക്കുമെന്നും ഉമ്മന്‍ചാണ്ടി തന്റെ ഫെയ്‌സ്ബുക്കില്‍ പേജില്‍ കുറിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം..

”മാണി സി കാപ്പന്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ റെക്കോര്‍ഡ് നേട്ടങ്ങളാണ് പാലയ്ക്ക് സമ്മാനിച്ചത്. ലക്ഷ്യബോധത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിക്കുന്ന കര്‍ക്കശക്കാരനായ പൊതുപ്രവര്‍ത്തകന്‍. മാണി സി കാപ്പന്‍ വിജയിച്ചാല്‍ അത് പാലയ്ക്ക് വലിയൊരു നേട്ടം ആയിരിക്കും. മാണി സി കാപ്പന് എല്ലാവിധ ആശംസകളും. പാലാ നിയോജക മണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ വിജയത്തിനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News