തൊടുപുഴ: ഉപതെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യമെന്ന് പി.ജെ ജോസഫ്. കോടതി വിധി അനുസരിച്ച് ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ മാണിക്ക് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു.
ജോസ് കെ മാണിയുടെ നിയമ വിരുദ്ധ പ്രവര്‍ത്തനം കോടതിയെ അറിയിക്കും. സര്‍വകക്ഷി യോഗത്തില്‍ ജോസ് കെ മാണിയെ വിളിച്ചത് രാഷ്ട്രീയ പാപ്പരത്തമെന്നും പി.ജെ ജോസഫ് ആരോപിച്ചു.
ജോസ് കെ മാണിയെ എന്തുകൊണ്ട് സര്‍വകക്ഷിയോഗത്തില്‍ വിളിച്ചുവെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി ജെ ജോസഫിനെ സര്‍വകക്ഷി യോഗത്തിലേക്ക് വിളിക്കാതിരുന്നത് ഇതിനാലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.