28.4 C
Kottayam
Saturday, June 6, 2026

പി.സി.ജോര്‍ജ് തെരഞ്ഞെടുപ്പു പ്രചാരണം നിര്‍ത്തി

Must read

കോട്ടയം:ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥാനാർത്ഥി എന്ന നിലയിലുള്ള തൻ്റെ പ്രചരണ പരിപാടികൾ നിർത്തി വെച്ചതായി പി സി ജോർജ്ജ് അറിയിച്ചു. ഒരുകൂട്ടം ആളുകൾ പ്രചരണ പരിപാടികൾക്ക് ഇടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കി അതുവഴി നാട്ടിൽ വർഗ്ഗീയ ലഹള ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇനി ഈരാറ്റുപേട്ടയിൽ പര്യടന പ്രചരണ പരിപാടികൾ നടത്തി അതിനുള്ള സാഹചര്യം സൃഷ്ടിക്കില്ലാ എന്നും ഈ നാട്ടിൽ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജ് പറഞ്ഞു.

ഈരാറ്റുപേട്ടയില്‍ വോട്ടുതേടിയെത്തിയ പി.സി.ജോര്‍ജിനെ ഇന്നലെ നാട്ടുകാര്‍ കൂവിയോടിച്ചിരുന്നു.ദേഷ്യം വന്ന പിസി ജോര്‍ജ്ജ് നാട്ടുകാരെ തെറിവിളിച്ചാണ് മടങ്ങിയത്. തീക്കോയി പഞ്ചായത്തില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സംഭവം.

കൂക്കി വിളിച്ചവരോട് പിസി ജോര്‍ജ്ജ് പറഞ്ഞത് ഇങ്ങനെ. ‘ നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ട് ചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല (ആളുകള്‍ കൂകി വിളിക്കുന്നു). നിന്നെയൊക്കെ വീട്ടില്‍ ഇതാണോ പഠിപ്പിച്ച് വിടുന്നത്. കാരണവന്മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്താല്‍ നീയൊക്കെ അകത്ത് പോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ ജനിച്ചുവളര്‍ന്നവനാണ്. ഇനിയും ഇവിടെത്തന്നെ കാണും.’ എന്ന് പറഞ്ഞ ശേഷമാണ് പിസി ജോര്‍ജ്ജ് സ്ഥലത്തു നിന്നും മടങ്ങിയത്.

കഴിഞ്ഞ തവണ ഒറ്റക്ക് മത്സരിച്ച് വിജയിച്ച പിസി ജോര്‍ജ്ജിന് കഴിഞ്ഞ തവണ 63,621 വോട്ടുകളാണ് ലഭിച്ചത്. കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് എമ്മിന്റെ ജോര്‍ജ്ജ്കുട്ടി ആഗസ്തിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 35,800 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിസി ജോസഫ് പോണാട്ട് 22,270 വോട്ടുകളോടെ മൂന്നാമതും ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് 19,966 വോട്ടുകളോടെ നാലാമതുമെത്തി

- Advertisement -

പിസി ജോര്‍ജ്ജ് മുസ്ലിം വിഭാഗത്തിനെതിരെ നിരന്തരം നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. അടുത്തയിടെ ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങള്‍ക്കെതിരെയും പിസി ജോര്‍ജ്ജ് രൂക്ഷ പരാമര്‍ശം നടത്തിയിരുന്നു. ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തില്‍ ഒരു ചെറിയ വിഭാഗം ആളുകള്‍ എന്നെ എല്ലാ കാലവും ശക്തിയുക്തം എതിര്‍ത്തിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്നെ ഒരു മുസ്ലിം വിരോധിയായി മുദ്രകുത്താന്‍ മേല്പറഞ്ഞ ചെറിയ വിഭാഗം കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

- Advertisement -

ഒന്നും മിണ്ടാതെ കണ്ണടച്ച് പാല്‍ കുടിക്കാന്‍ ഒരുപാട് രാഷ്ട്രീയക്കാരെ കേരളത്തില്‍ കിട്ടും. എന്നെ അങ്ങനെ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട. ഇതിന്റെ പേരില്‍ എത്രമാത്രം ആക്രമണം നേരിടാനും ഞാന്‍ തയ്യാറാണ്. നേരിട്ട് ഒരു കൈ നോക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പൂഞ്ഞാറിലേയ്ക്ക് സ്വാഗതം, പി.സി.ജോര്‍ജ് അടുത്തിടെ പറഞ്ഞിരുന്നു.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് പി.സി.ജോര്‍ജ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുണ്ടായ അരിശത്തില്‍ വന്നുപോയതാണെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല. അന്ന് പറഞ്ഞത് അപ്പോഴുണ്ടായ അരിശത്തിന് പറഞ്ഞു പോയതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

- Advertisement -

കേരളത്തില്‍ തൂക്കു മന്ത്രിസഭ വരുമെന്നും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയുടെയും ട്വന്റി ട്വന്റിയുടെയും പിന്തുണ കൂടി വേണ്ടിവരുമെന്നാണ് പി. സി ജോര്‍ജ് പറഞ്ഞത്.പൂഞ്ഞാറില്‍ നിന്ന് ഇത്തവണയും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പ്രവേശനം തടഞ്ഞതില്‍ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്നും പി. സി ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു പി. സി ജോര്‍ജ് നേരത്തെ ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടി ജീവിച്ചിരിപ്പുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മലയാള മനോരമ പത്രമാണ് ഉമ്മന്‍ ചാണ്ടിയെ വളര്‍ത്തിയതെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

‘സത്യത്തില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള എഗ്രിമെന്റ് അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാം എന്നാണ്. രമേശ് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പമുള്ളവരൊക്കെ മുഖ്യമന്ത്രിമാരോ സംസ്ഥാന കാബിനറ്റ് പദവിയുള്ള മന്ത്രിമാരോ ആയിട്ടുണ്ട്.

അതുകൊണ്ട് ഇവരുതമ്മിലുള്ള എഗ്രിമെന്റ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ് രമേശ് എന്നാണ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെന്നിത്തലയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടത്. പക്ഷെ ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയാകില്ല,’ പി. സി ജോര്‍ജ് പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week