പറയാനുള്ളത് പറയും, നിയമം ലംഘി’യ്ക്കില്ല, മന്ത്രിയ്ക്കുള്ള മറുപടി നാളെ തൃക്കാക്കരയിലെന്ന് പി.സി.ജോർജ്

കോട്ടയം: തൃക്കാക്കരയിൽ നാളെ  തനിക്ക് പറയാൻ  ഉള്ളത്  പറയുമെന്നും നിയമം  ലംഘിക്കില്ലെന്നും പി സി ജോർജ്. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്.  മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകുമെന്നും പി സി ജോർജ് പറഞ്ഞു. 

ബിജെപി ക്രിസ്താനികളെ വേട്ടയാടിയ  പാർട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതിൽ  തെറ്റില്ല. ഒരു മതത്തെയും  വിമർശിക്കാൻ  താനില്ലെന്നും പി സി ജോർജ് പറഞ്ഞു. 

പൂജപ്പുര ജയിലിനു നേരെ പി സി ജോർജ് വിമർശനം ഉന്നയിച്ചു. പൂജപ്പുര  ജയിലിൽ  ഉപദേശക  സമിതി  ചേരുന്നില്ല. അതിനാൽ ആണ്  ജയിലിൽ ഉള്ളവരെ പുറത്തു വിടാൻ ​ഗവർണർ അനുവാദം  നൽകാതിരുന്നത്. മുഖ്യമന്ത്രിക്കും ചീഫ്  സെക്രട്ടറിക്കും ഇതിൽ  ഇടപെടാൻ  അനുവാദമില്ല. ജയിൽ  സമിതി  ചേരണം. രോഗികൾ  ജയിലിൽ  ബുദ്ധിമുട്ടുന്നു. ഇവരെ  അവസാന  കാലത്തു കുടുംബത്തിനൊപ്പം  വിടണമെന്നും പി സി ജോർജ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News