കൊച്ചി: തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പുതിയ മുന്നണി രൂപീകരിക്കാനൊരുങ്ങി പി.സി ജോര്‍ജ് എം.എല്‍.എ. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. 61 സംഘടനകളുമായി ചേര്‍ന്ന് സഹകരിക്കും. ഇടത്- വലത് മുന്നണികള്‍ ജനങ്ങളെ വഞ്ചിച്ചു. ഇനി ഒരു മുന്നണിയിലേയ്ക്കുമില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
അതേസമയം എറണാകുളം കിഴക്കമ്പലം ട്വന്റി ട്വന്റി കൂട്ടായ്മ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ തദ്ദേശ സ്ഥാപനത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 19 വാര്‍ഡിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വിജയമാണ് കൂട്ടായ്മ നേടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News