27.6 C
Kottayam
Thursday, June 4, 2026

പി സി ജോർജിന്റെ വീടും വെള്ളത്തിൽ: ഇത്രയും ഭീകരമായ വെള്ളപ്പൊക്കം താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് മുൻ എംഎൽഎ

Must read

പാല :സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്റെ വീടും മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്ന മകൻ ഷോൺ ജോ‌ർജിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പി സി ജോർജിന്റെ വീട്ടിലും വെള്ളം കയറിയ വിവരം അറിയുന്നത്.

തന്റെ ജീവിതത്തിൽ ഇതുവരെയും ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപ്പേട്ടയിൽ കണ്ടിട്ടില്ലെന്നും ഇന്നേവരെ തന്റെ വീട്ടിൽ വെള്ളം കയറുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഈരാറ്റുപേട്ടയിൽ നിന്ന് ഇപ്പോൾ വെള്ളം ഇറങ്ങുന്നുണ്ടെന്നും എന്നാൽ ഈ വെള്ളം ചെന്ന് ചേരുന്നത് പന്തളം, ചെങ്ങന്നൂർ, റാന്നി, കോന്നി, പാലാ, കോട്ടയം എന്നീ മേഖലകളിലാണെന്നും അതിനാൽ തന്നെ ഇവിടെയുള്ള ജനങ്ങൾ വളരെയേറെ ശ്രദ്ധിക്കണമെന്നും പി സി ജോ‌ർജ് മുന്നറിയിപ്പ് നൽകി.

കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ അടക്കമുള്ള ദുന്തമുണ്ടായിട്ടുണ്ടെന്നും എന്നാൽ, ഇവിടെയൊന്നും പൊലീസിനോ രക്ഷാപ്രവർത്തകർക്കോ എത്താൻ സാധിക്കാത്തതിനാൽ ജനങ്ങൾ തന്നെയാണ് ഇവിടെയെല്ലാം രക്ഷാപ്രവർത്തനം നടത്തുന്നതെന്നും പി സി ജോർജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week